ഒരു പ്രദേശം മുഴുവൻ തുടച്ചുനീക്കിയ സുനാമിയുടെ ഞെട്ടിക്കുന്ന കാഴ്‌ച (വീഡിയോ)

പ്രകൃതി ദുരന്തങ്ങളെ ഒരുപാട് നേരിട്ടിട്ടുള്ള നാടാണ് ജപ്പാൻ. 2011 കാലഘട്ടത്തിൽ ജപ്പാനിലെ ഒനാഗവ എന്ന സ്ഥലത്ത് ഉണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് വർഷങ്ങൾക്ക് ഇപ്പുറം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്.

വളരെ കുറച്ചു സമയം കൊണ്ട് ഒരു നഗരം തന്നെ തുടച്ചു നീക്കപെട്ട സംഭവത്തിൽ, ഏകദേശം 800 ഓളം ആളുകൾ മരണപെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ജപ്പാനിലെ കൂറ്റൻ കെട്ടിടങ്ങൾ, വീടുകൾ തുടങ്ങി തീര ദേശം മുഴുവൻ വെള്ളത്തിനടിയിൽ ആയി. വാഹങ്ങൾ ഒഴുകി നടന്നു. കടലിൽ നിന്നും അതി ശക്തമായി എത്തിയ വെള്ളം നിമിഷങ്ങൾ കൊണ്ടാണ് ഒരു നഗരത്തെ ഒന്നും അല്ലാതാക്കിയത്. ദൃശ്യങ്ങൾ കണ്ടുനോക്കു..

വർഷങ്ങൾക്ക് ഇപ്പുറം ഒനാഗവ അതിജീവനം നടത്തിയിരിക്കുകയാണ്. കഴിഞ്ഞുപോയ ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചാൽ അവയെ ചെറുത്ത്‌ നിൽക്കാൻ ശേഷി ഉള്ള കെട്ടിടങ്ങളും, സ്കൂളുകളും ആണ് നിർമിച്ചിരിക്കുന്നത്. എല്ലാ വിധത്തിലും ഏത് ദുരന്തങ്ങളെയും നേരിടാൻ ജപ്പനായിലെ സർക്കാരും, ജനങ്ങളും സു സജ്ജരാണ്. ഒനാഗവ യിലെ ഇപ്പോഴത്തെ നഗരവും, സ്കൂളുകളും, തീര പ്രദേശങ്ങളും കണ്ടുനോക്കു.. വീഡിയോ

Video Credit: ANI News

English Summary:- Japan is a country that has faced a lot of natural disasters. Scenes of the tsunami in Onagava, Japan during 2011 have been trending on social media years later.