പുത്തൻ ചുടുവെപ്പിനൊരുങ്ങി റിമി ടോമി, സർപ്രൈസുകളുമായ് മിനിസ്‌ക്രീനിലേക്ക്

ആരാധകർക്ക് പുതു പുത്തൻ സർപ്രൈസുമായി റിമി ടോമി. ഗായികയായും അവതാരകിയായും ജഡ്ജായും പ്രേക്ഷകപ്രീതി നേടിയ താരമാണ് റിമി ടോമി.
ഇപ്പോൾ താരത്തിന്റെ മിനി സ്ക്രീനിലേക്കുള്ള ചുവടുവെപ്പാണ് താരത്തിന്റെ പുതിയ സർപ്രൈസ്.

ജയറാം അഭിനയിച്ച തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ നായികയായ് രംഗപ്രവേശം ചെയ്തെങ്കിലും വേണ്ട വിധത്തിൽ തിളങ്ങാൻ താരത്തിന് ആയിരുന്നില്ല. എന്നാൽ ഞാൻ അഭിനയരംഗത്തേക്ക് തിരിച്ചു വരില്ല എന്ന് പറഞ്ഞ താരമാണ് ഇപ്പോൾ ഇങ്ങനെയൊരു പുതിയൊരു ചുവടുമാറ്റത്തിന് തുടക്കം കുറിക്കുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിൽ ഒരു വേഷത്തിലാണ് റിമിടോമി എത്തിയത്. മൃദുല എന്ന സീരിയൽ നടിയാണ് ഇതിലെ നായിക. ഇതിനോടകംതന്നെ സീരിയലിലെ ഭാഗങ്ങൾ കാണിച്ചുള്ള വീഡിയോ ജനങ്ങൾ ഏറ്റടുത്തു കഴിഞ്ഞു.
ദിലീപ് നായകനായ മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് താരം മലയാള ഗാന രംഗത്തേക്ക് പ്രവേശനം ചെയ്തത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെ തുടങ്ങിയ താരം നിരവധി ഹിറ്റ്‌ ഗാനങ്ങളും മലയാളക്കരയ്ക്ക് സമ്മാനിച്ചിരുന്നു.