ഇത്ര നല്ല പാട്ടുകാരിയായിരുന്നോ, പ്രിയ വാര്യർ… പുതിയ വീഡിയോ

പ്രിയ വാരിയർ ഇത്ര മനോഹരമായി പാടുമോ? താരം ഇപ്പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച ഹൃദയത്തിലെ ദർശന എന്ന സോങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജലദോഷം ഉള്ളതുകൊണ്ട് നന്നായി തോന്നി എന്നെ ക്യാപ്ഷൻ ഓടുകൂടിയാണ് താരം പാട്ട് ഷെയർ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് പ്രിയ പ്രകാശ് വാരിയർ തന്റെ ഈ കഴിവ് പങ്കുവെച്ചത്.
ഇതിനോടകം തന്നെ നിരവധി കമന്റുകളാണ് പ്രേക്ഷകർ തന്നിരിക്കുന്നത്. ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ കണ്ണിറുക്കി ലോകം കീഴടക്കിയ താരമായിരുന്നു പ്രിയ വാരിയർ.
ആ വർഷം ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ താരമായിരുന്നു പ്രിയ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ഗ്ലാമർ ആയിട്ടുള്ള ഫോട്ടോഷൂട്ടിലൂടെയാണ് പോപ്പുലർ ആകുന്നത്.ഹോട്ട് ലുക്കിലുള്ള ഫോട്ടോസ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു

മലയാളത്തിൽ നിന്ന് കന്നഡത്തിലേക്ക് പിന്നീട് ഹിന്ദിയിലേക്കും തെലുങ്കിലേക്കും താരം തന്റെ അഭിനയ ജീവിതം മാറ്റിയിരുന്നു. എന്തായാലും താരത്തിന്റെ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. ഇപ്പോൾ താരം കൂടി കഴിവ് പുറത്തെടുത്ത് തോടെ നിരവധി പേരാണ് കമന്റുകളായി വന്നിരിക്കുന്നത്.