നിങ്ങളുടെ വീട്ടിൽ ജീരകം ഇരിപ്പുണ്ടോ? നിങ്ങളുടെ മുടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കിത ഒരു പരിഹാരം. ജീരകത്തിന്റെ ഔഷധഗുണങ്ങൾ വളരെ ഏറെയാണ്, ഒരു സുഗന്ധവ്യഞ്ജനം എന്നതിലുപരി നിങ്ങളുടെ മുടിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാര മാർഗം കൂടിയാണിത്. കരിഞ്ചീരകവും പെരുഞ്ചീരകം എല്ലാം നിങ്ങളുടെ മുടിയുടെ പ്രശ്ന പരിഹാരങ്ങൾക്ക് സഹായിക്കുന്നവയാണ്.
ജീരകം കൊണ്ടൊരു ഹെയർ ഓയിൽ നിങ്ങളുടെ മുടിക്ക് ഉണ്ടാകുന്ന കൊഴിച്ചിൽ, മുടി നീളം വയ്ക്കാനും,ഉള്ളൂ വെക്കാനും സഹായകമാകുന്ന ഒരു ഹെയർ ഓയിൽ. വെറും രണ്ടു ഇൻഗ്രീഡിയൻസ് കൊണ്ടുതന്നെ ഈയൊരു ഓയിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
ആദ്യമായി കുറച്ച് പെരുംജീരകം എടുക്കുക അതിനുശേഷം ആ ജീരകം നന്നായി ചതച്ച് എടുക്കുക. ചതച്ചുവെച്ച പെരുംജീരകം മറ്റൊരു പാത്രത്തിലേക്ക് ഇടുക. അതിനുശേഷം നിങ്ങളുടെ ഏത് ഹെയർ ഓയിൽ ആണ് സ്ഥിരമായി ഉപയോഗിക്കുന്നത് ഓയിൽ എടുക്കുക. ജീരകത്തിന്റെ പാകത്തിന് ഓയിൽ എടുത്തതിനുശേഷം മാറ്റിവെക്കുക. ജീരകത്തിലേക്ക് ഓയിൽ ഒഴിച്ചതിനു ശേഷം നന്നായി ഇളക്കുക.
തുടർന്ന് വേറൊരു പാത്രത്തിൽ വെള്ളം വെള്ളം തിളപ്പിക്കുക അതിനുശേഷം മിക്സ് ചെയ്തിരിക്കുന്ന വെളിച്ചെണ്ണയും ജീരകവും ചേർന്ന മിശ്രിതം സ്റ്റീൽ ഗ്ലാസിൽ എടുത്തതിനുശേഷം. ആ വെള്ളത്തിൽ മുകളിൽ വച്ച് നന്നായി ഇളക്കുക. തുടർന്ന് ഈ ഓയിൽ തണുത്തതിനുശേഷം ഈ മിശ്രിതം അരിച്ചെടുക്കുകയും ചെയ്യുക. ഈ ഹെയർ ഓയിൽ നിങ്ങളുടെ തലയോട്ടിൽ പതുക്കെ മസാജ് ചെയ്ത് അപ്ലൈ ചെയ്യുക. ആഴ്ചയിൽ മൂന്നോ രണ്ടുദിവമോ ഹെയർ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഈ ഹെയർ ഓയിൽ ഉപയോഗിക്കുന്ന സമയത്ത് തലയിൽ ഷാംപൂവോ, സോപ്പോ ഉപയോഗിക്കാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കുക. പെട്ടെന്ന് തന്നെ നിങ്ങൾക്ക് റിസൾട്ട് വേണമെങ്കിൽ എല്ലാദിവസവും ഈ ഹെയർ ഓയിൽ തലയിൽ പുരട്ടാവുന്നതാണ്.