പാമ്പിന്റെ രൂപത്തിൽ ഉള്ള മത്സ്യത്തെ പിടികൂടിയപ്പോൾ… (വീഡിയോ)

മീൻ പിടിക്കാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ പല വസ്തുക്കൾ വച്ച് നമ്മൾ മീനെ പിടിക്കാൻ ശ്രമിക്കാറുണ്ട് ഇത്തരത്തിൽ മുള ഉപയോഗിച്ച് മീൻ പിടിക്കുന്ന വേറിട്ടൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുന്നത്,

ആരലിനെ വലയിലാക്കുന്ന വിദ്യയാണ് ഇവിടെ പ്രയോഗിക്കുന്നത്. ഒരു പാടത്തോ, ചെളിനിറഞ്ഞ പ്രദേശത്താണ് ഈ വിദ്യ പ്രയോഗിച്ചിരിക്കുന്നത് മുളകൾ കൂട്ടിയോജിപ്പിച്ച് കുട്ട പോല ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചെളി നിറഞ്ഞ പ്രദേശത്ത് ഒരു വലിയ കുഴി എടുക്കുകയും അതിനു ചുറ്റുമായി നിരവധി ഞാറു നടുകയും ചെയ്യുന്നു തുടർന്ന് അതിന്റെ നടുവിൽ വരത്തക്ക രീതിയിൽ കുട്ട വയ്ക്കുകയും ചെയ്തു.പിന്നീട് ആ ചെറിയ തോട്ടിലൂടെ വെള്ളം വരികയും കുട്ടകളിലേക്ക് ആരൽ വന്നു കയറുന്നതും കാണാം.
ഇത്തരത്തിൽ നിരവധി മീനുകളാണ് പിടിച്ചിരിക്കുന്നത്. നമ്മുടെ നെൽപ്പാടങ്ങളിലും ഈ രീതി പ്രയോഗിക്കാവുന്നതാണ്. വളരെയധികം എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും ഉപയോഗിക്കാവുന്ന ഈ വിദ്യ മീൻപിടുത്തം ആസ്വദിക്കുന്നവർക്കും അതു വിറ്റ് ജീവിതം മുന്നോട്ടു പോകുന്നവർക്കും പ്രയോഗിക്കാവുന്ന വിദ്യയാണിത്.കൂടുതലറിയാൻ വീഡിയോ സന്ദർശിക്കുക