കഠിനമായ പല്ല് വേദന നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാം

സഹിക്കാനാവാത്ത ഒരു വേദനയാണ് പല്ലുവേദന. പല്ലുവേദന വന്നാൽ അന്നത്തെ ദിവസം പോക്കാണ്. മുഖമാകെ നീര് വരികയും സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാവുകയും ചെയ്യും. പലപ്പോഴും പള്ളി ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇത്തരം വേദനകളിലേക്ക് നയിക്കുന്നത്. ഇങ്ങനെ കേടാവുകയോ മറ്റോ ചെയുമ്പോഴാണ് പല്ലുവേദന അനുഭവപ്പടുന്നത്.

പല്ല് വേദന വരുമ്പോൾ നമ്മൾ ഡോക്ടറെ കാണുകയും മരുന്നു വയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും പലർക്കും ഇത് ഇടയ്ക്കിടയ്ക്ക് വരുന്നതുമൂലം ഡോക്ടറുടെ അടുത്ത് എത്തുന്നതിനുമുമ്പ് തന്നെ വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തും. അത്തരം അവസരങ്ങളിൽ ആണ് നമുക്ക് വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നത്. അത്തരത്തിൽ പല്ലുവേദനയെ അകറ്റാൻ ആയിട്ടുള്ള ഒരു വീട്ടുവൈദ്യമാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്. അതിലേക്ക് കുറച്ചു ഗ്രാമ്പുവും ചേർത്ത് നന്നായി തിളപ്പിച്ച് എടുത്ത് ആ എണ്ണയാണ് ഒരു കഷ്ണം പഞ്ഞിയിൽ മുക്കി വേദനയുള്ള ഭാഗങ്ങളിൽ വെച്ച് കൊടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്രാമ്പുവിന്റെ സത്ത് ഇറങ്ങി പല്ല് വേദന പമ്പ കടക്കുന്നു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…