മരിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ്‌ ഈ ചായ കുടിക്കണം, ഇല്ലെങ്കിൽ വലിയ നഷ്ടമാകും

ചായയോ കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങാനും അവസാനിപ്പിക്കാനും നമുക്ക് പറ്റില്ല. പണ്ട് മുതൽക്കേ നമ്മൾ ശീലിച്ചു വരുന്ന ഒരു പ്രത്യേക ശീലമാണ് രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചായ അല്ലെങ്കിൽ കാപ്പി എന്നത്. പലരും പല രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. ഇപ്പോൾ കടകളിലും പല തരത്തിലുള്ള ചായകൾ ലഭ്യമാണ്. തന്തൂരി ചായ, മസാല ചായ, പൊടി ചായ, കുടം ചായ, തരി ചായ, തേൻ ചായ അങ്ങിനെ പോകുന്നു ചായയുടെ വെറൈറ്റികൾ.

അതുപോലെ ഒരു വെറൈറ്റി ചായയും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചില്ലെങ്കിൽ അത് വലിയ നഷ്ടം തന്നെയാണ്. അത്തരത്തിൽ ഒരു കിടിലൻ ഐറ്റം ആണ് ഇത്. അതിനായി നമ്മൾ ഇവിടെ ഉദ്ധരിക്കുന്നത് നോർമൽ പശുവിൻപാൽ അല്ല. മറിച്ച് നല്ല ശുദ്ധമായ തേങ്ങപാൽ ആണ്.

ഇതിനായി ആദ്യം ഒരു തേങ്ങ മുഴുവനായും ചിരകി അതിൽ അല്പം വെള്ളം ചേർത്ത് അരച്ച് എടുക്കുക. ശേഷം പിഴിഞ്ഞെടുക്കുന്ന പാൽ ആണ് നമ്മൾ ചായക്കായി ഉപയോഗിക്കുന്നത്. ചെറിയ തീയിൽ ആണ് ഈ പാൽ ലഭിക്കുന്നത്. ശേഷം മധുരത്തിനായി ശർക്കര ആണ് ഇതിലേക്ക് ഇടുന്നത്. ശർക്കര ഉപയോഗിക്കുന്നു അതുകൊണ്ടുതന്നെ ഒരു പ്രത്യേക രുചിയാണ് ഇതിന്. പാൽ തിളച്ചു വരുമ്പോൾ ശർക്കരയും ആവശ്യത്തിന് ചായിലയും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. രുചി വേണമെങ്കിൽ ഏലയ്ക്കാപൊടിയും ചേർക്കാം. നല്ല അടിപൊളി ചായ റെഡി. ഇങ്ങിനെ ഒന്ന് ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ….