ഇ-ശ്രം കാർഡ് എടുത്തതൊഴിലാളികൾക് നാലു ആനുകൂല്യങ്ങൾ ലഭ്യാമാകും ഈ കാര്യം അറിയാതെ പോവരുത്

ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകാനും സംപ്രേക്ഷണം നൽകുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഇ-ശ്രം പദ്ധതി. നിലവിൽ ഒരു കമ്പനിയുടെയും പ്രൊവിഡൻസ് ഫണ്ട്, ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭിക്കാത്ത, ആദായനികുതി അടക്കാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഇ-ശ്രം പദ്ധതിയിൽ അംഗമായി കാർഡ് എടുക്കാൻ സാധിക്കും. ഈ ഒരു പദ്ധതിയിൽ ചേരുന്നത് വഴി നിരവധി ആനുകൂല്യങ്ങൾ ആണ് ഇതുവഴി തൊഴിലാളികൾക്ക് ലഭിക്കുന്നത്.
രണ്ടുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസിൽ ആണ് തൊഴിലാളികൾക്ക് ചേരാൻ സാധിക്കുക. അതുപോലെ തന്നെ രണ്ടാമത്തേത് കേരളത്തിലെ കർഷകർക്ക് ഉള്ള ആനുകൂല്യമാണ്. കേരളത്തിൽ ഇ-ശ്രം കാർഡ് എടുത്ത കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ കിസാൻ മൻധൻ യോജന പദ്ധതിയിൽ പങ്കാളികളാകാൻ സാധിക്കും. 3000 രൂപയുടെ പെൻഷൻ നൽകുന്ന പദ്ധതിയാണിത്. 18 വയസ്സു മുതൽ 40 വയസ്സ് വരെയുള്ള കർഷകർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും.

 

ഇ-ശ്രം കാർഡ് എടുത്തതൊഴിലാളികൾക് 60 വയസ്സു മുതൽ പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങുന്നതായിരിക്കും.കൂടാതെ നാലാമത്തേത് കേന്ദ്ര സർക്കാരിന്റെ അടൽ പെൻഷൻ യോജന എന്ന പദ്ധതിയുടെ ആനുകൂല്യം ആണ്. ഈ പദ്ധതിയുടെ ഭാഗമായി 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ തുക ലഭിക്കുന്നതാണ്. പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും ഇടയിലാണ്.
ഇതുപോലുള്ള നിരവധി ആനുകൂല്യങ്ങളാണ് ഇ-ശ്രം കാർഡ് എടുത്ത അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. ആയതിനാൽ അക്ഷയ കേന്ദ്രത്തിൽ നിന്നോ ജനസേവന കേന്ദ്രങ്ങൾ വഴി ഇ-ശ്രംകാർഡ് എടുക്കുന്നതിനും പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവ മുഖേന മേൽപ്പറഞ്ഞ വിവിധങ്ങളായ പെൻഷൻ പദ്ധതികളിൽ ചേർന്നതിനും ഇപ്പോൾ അവസരമുണ്ട്. പ്രതേകിച്ചു ചെലവ് ഇല്ലാതെ തന്നെ നമ്മൾക്ക് ഇതിൽ ഭാഗം ആവാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.