മരപ്പാലം ലേലത്തിൽ വിറ്റത് 1 കോടി രൂപയ്ക്ക് പാലത്തിന്റെ കഥ ഇങ്ങനെ

എഎ മിൽനെയുടെ ‘വിന്നി ദി പൂ’ കഥകൾക്ക് പ്രചോദനം നൽകിയ യഥാർത്ഥ പാലം ലേലത്തിൽ 131,000 പൗണ്ടിന് (1,33,76,593.40) വിറ്റു. കെന്റിലെ പെൻഷർസ്റ്റിന് സമീപം പുനർനിർമ്മിച്ച പാലത്തിന് ലേലത്തിൽ 60,000 പൗണ്ട് വരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മിൽനെയും മകൻ ക്രിസ്റ്റഫർ റോബിനും ചേർന്നാണ് ‘പൂസ്റ്റിക്സ് ഗെയിം’ സൃഷ്ടിച്ചത്. മുമ്പ് പോസിങ്ഫോർഡ് ബ്രിഡ്ജ് എന്ന് വിളിക്കപ്പെട്ടിരുന്നു ഈ പാലം . വർഷങ്ങൾക്ക് അപ്പുറം ഈ പാലം നന്നാക്കികൊണ്ടിരുന്നു . 1979 -ൽ ക്രിസ്റ്റഫർ റോബിൻ മിൽനെ പൂസ്റ്റിക്സ് ബ്രിഡ്ജ് വീണ്ടും തുറക്കുകയും പുനർനാമകരണം ചെയ്യുകയും ചെയ്തു.എന്നാൽ 90കളുടെ അവസാനത്തിൽ അതിന്നു കേടുപാടുകൾ സംഭവിക്കുകയും ആണ് ചെയ്തത് അത് പൊളിക്കുകയും പകരം ഒരു പാലം സ്ഥാപിക്കുകയും ചെയ്തു , അത് ഇപ്പോഴും ആഷ്ഡൗൺ ഫോറസ്റ്റിൽ നിലവിലുണ്ട്. മുൻ ഉടമ മൈക്ക് വെസ്റ്റ്ഫാൽ പ്രാദേശിക പാരിഷ് കൗൺസിലിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, കേടായ ഭാഗങ്ങൾ പകരം ഓക്ക് ഉപയോഗിച്ച് മാറ്റി പാലം നന്നാക്കി. ഒരുപാടുപേരുടെ കുട്ടികാലം ഓർമ്മിക്കുന്ന ഒരു പാലം ആണ് ഇത് അതിനാൽ ആണ് അദ്ദേഹം അത് നന്നാക്കി എടുത്തത് എന്നും പറഞ്ഞു .വെസ്റ്റ് സസെക്സിലെ ബില്ലിംഗ്‌ഹർസ്റ്റിലെ സമ്മർസ് പ്ലേസ് ലേലശാല വഴിയാണ് ബുധനാഴ്ച പാലം വിറ്റത്. ലേലത്തിന്റെ ചുമതലയുള്ള സ്പെഷ്യലിസ്റ്റ് ജെയിംസ് റൈലാൻഡ്സ് പറഞ്ഞു: പാലത്തിന് ആഗോളതലത്തിൽ ലഭിച്ച താൽപര്യം ഞങ്ങളെ ആവേശഭരിതരാക്കി,പാലങ്ങൾക്ക് ഇത്രയും വില ഉണ്ടോ എന്ന സംശയത്തിൽ ആണ് ആ നാട്ടുകാർക്ക് ,

Leave a Reply

Your email address will not be published.