ഇന്നത്തെ തുർക്ക്മെനിസ്താനിലുള്ള ദേർവേസ് ഗ്രാമത്തിലുള്ള ഒരു പ്രകൃതി വാതകനിക്ഷേപമാണ് നരകത്തിന്റെ കവാടം എന്ന് അറിയപ്പെടുന്ന ഒരു ഗർത്തം .1971 കണ്ടെത്തിയത് മുതൽ തീ കത്തിക്കൊണ്ടിരിക്കുന്ന ഈ മേഖല നരകത്തിന്റെ കവാടം എന്ന പേരിൽ അറിയപ്പെടുന്നു. എല്ലായിപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഒന്ന് കണ്ടാൽ ഒരുപോലെ ആകർഷണവും ഭയവും തോന്നിക്കുന്ന ഒന്ന് തന്നെ ആണ് അത് . അൻപത് വർഷങ്ങൾ ആയി അത് അങ്ങിനെ എരിയുകയാണ് ,എണ്നൽ ഇപ്പോൾ അവിടുത്തെ പ്രസിഡന്റ് രാജ്യത്തെ ഈ ഏറ്റവും വലിയ ഒരു പ്രതിസന്ധി എങ്ങിനെയെങ്കിലും ഇല്ലാതാക്കണം എന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ് , രാത്രി കാലങ്ങളിൽ ഇതുണ്ട് പ്രകശം വളരെ അകലെ നിന്നും കാണാൻ സാധിക്കുന്ന ഒരു കാഴ്ചയാണ് , ഭൂമിക്കടിയിൽ നിന്നുള്ള വാതക പ്രവാഹമാണ് നിലക്കാത്ത തീയുള്ള ഇന്ധനം.
1971ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടുത്തി. സംമ്പിൽ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു. കുഴിയിൽ നിന്ന് വാതക പ്രവാഹം ഉണ്ടായി. വാതകത്തിൽ വിഷവാതകതിന്റെ അംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു. രണ്ടാഴ്ച കൊണ്ട് വാതകം കതിതീരും എന്നു കരുതിയിരുന്നുയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം ഇപ്പോൾ ഒരു ടൂറിസ്റ്റ് മേഖലയാണ് ഇവിടം , 2019 ൽ പ്രസിഡന്റ് ഇതുനുചുറ്റും സഞ്ചരിക്കുന്നത് സ്റ്റേറ്റ് ടി വി യിൽ കാണിച്ചിരുന്നു , അതിനോട് അത് വീണ്ടും പ്രസിദ്ധി ആർജ്ജിച്ചു ,ഇത് വലിയ പാരിസ്ഥിതിക നാശത്തിനു കാരണം ആവുകയും സമീപത്തു താമസിക്കുന്ന ആളുകൾക് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നതാണ് കാരണത്താൽ അതിനു വേണ്ട നടപടികൾ ഉടൻ തന്ന സ്വീകരിക്കും ,