ഇന്തൊനീഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോര പ്രദേശങ്ങളിൽ വസിക്കുന്ന ഒരു ആദിമ ഗോത്രവർഗമാണ് ടൊറാജ. പുരാതന കാലത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും അതുപോലെ തന്നെ ഇപ്പോഴും അവർ കൊണ്ട് നടത്തുന്നുണ്ട്, വളരെ വ്യത്യസ്തമായ ജീവിത രീതിയും വസ്ത്ര രീതിയും , വർണാഭം ആയ മരംകൊതു പണികൾ എന്നാൽ ഇവരുടെ സവിശേഷതകളിൽ പെടുന്നു , എന്നാൽ ഇവരുടെ ഏറ്റവും വലിയ പ്രതേകത ഇവ ഒന്നും അല്ല ഇവിടെ മരിച്ചവർക്ക് മരണം ഇല്ല എന്നതാണ് , അവർ വര്ഷങ്ങളോളം പിന്നെയും ഇവരുടെ കൂടെ ഉണ്ടാവും അവിടെ ഉള്ളവരുടെ പ്രിയ പെട്ടവർ മരിച്ചുപോയാൽ അവരെ പറഞ്ഞു അയക്കാൻ അവർ തയാറല്ല ,ആരെ സമാധിച്ചിടത്തോളം മരണം ഒരു ആത്മീയ യാത്രയുടെ ഭാഗം ആണ് ,
ശവ സംസ്കാരം അവർക്കിടയിൽ ഒരു പ്രധാന പെട്ട ഒരു ചടങ്ങാണ് , അവിടുത്തെ ചടങ്ങുകൾ ദിവസങ്ങളോളം നീണ്ടു നിക്കുന്ന ഒരു പരുപാടി ആണ് , ഇതിൽ എരുമകളുടെയുംപന്നികളുടെയും ബലിയും ഉൾപ്പെടുന്നു ,ഏറ്റവും ചെലവേറിയതാണ് ശവ സംസ്കാരം , ടൊറാചാ കാരുടെ രംബുസോളോ എന്ന് അറിയപ്പെടുന്ന ഈ ശവ സംസ്കാരച്ചടങ്ങുകളുടെ അവസാനം ശവങ്ങൾ ശവകുടിരകളിൽ അടക്കം ചെയ്യുന്നു , പ്രിയ പെട്ടവരുടെ മൃതുദേഹങ്ങൾ അവർ മാമി ആക്കി സൂക്ഷിക്കുന്നു ,എന്നാൽ അതുകൊണ്ടൊന്നും തീർന്നില്ലേ വർഷം തോറൂം ഇവരുടെ ശവശരീരങ്ങൾ പുറത്തു എടുക്കുകയും ചെയ്യും എന്നിട്ട് അതിനു പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം അണിയിച്ചു കൊടുക്കുന്ന ഒരു ചടങ്ങു കൂടി ഉണ്ട് ,നൂറിൽ അതികം പഴക്കം ഉള്ള മൃതുദേഹങ്ങൾ പോലും ഇതുപോലെ പുറത്തു എടുക്കാറുണ്ട് ,