ഉഗ്ര വിഷമുള്ള പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ, പാമ്പ് ചെയ്തത് കണ്ടോ.. !

പാമ്പുകളെ പിടികൂടുന്നത് അത്ര എളുപ്പം കഴിയുന്ന ഒന്നല്ല. അതിന് പ്രത്യേകമായി ഒരു കഴിവ് വേണം. അത് പഠനങ്ങളിലൂടെയും മറ്റും നേടിയെടുക്കുകയും വേണം. അത്തരത്തിൽ പാമ്പുകളെക്കുറിച്ച് ഗവേഷണങ്ങളും മറ്റും നടത്തി പാമ്പ് പിടിത്തത്തിൽ കേമൻ ആയി മാറിയ ആളാണ് വാവാസുരേഷ്. കേരളത്തിൽ വാവാസുരേഷ് ആണെങ്കിൽ മറ്റു പല സ്ഥലങ്ങളിൽ പലരും ഇതുപോലെ ട്രെയിൻഡ് ആയിട്ടുള്ള പാമ്പ് പിടുത്തക്കാർ ഉണ്ട്. അത്തരത്തിൽ നിരവധി പാമ്പുകളെ പിടിച്ച് ഒരാളുടെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പാമ്പിനെ വെറുതെ പിടിച്ചാൽ മാത്രം പോരല്ലോ. അവയെ സുരക്ഷിതമായി കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയും വേണം. അത്തരത്തിൽ പിടിച്ച ഒരു മൂർഖൻ പാമ്പിനെ കാട്ടിൽ തുറന്നുവിടാൻ പോയപ്പോൾ ആ പാമ്പ് തിരിഞ്ഞ് അയാളെ കൊത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പാമ്പിനെ പിടിക്കുന്നതുപോലെതന്നെ അപകടം പിടിച്ച പണിയാണ് അതിനെ കാട്ടിൽ കൊണ്ടാക്കുന്നതും. വീഡിയോയിൽ ഇയാൾക്ക് നേരെ ചീറിയടിക്കുന്ന പാമ്പിനെ കാണാൻ കഴിയും. എന്നാൽ അവിടെയും അയാൾ ധൈര്യസമേതം അതിനെ നേരിടുന്നതും കാണാം. എന്തായാലും എല്ലാ നാട്ടിലും ഇത്തരത്തിലുള്ള ചില മനുഷ്യർ ഉള്ളതുകൊണ്ട് തന്നെ എത്ര വലിയ പാമ്പിനെയും ഇവർ നമ്മുടെ രക്ഷയ്ക്കായി പിടിച്ചു കൊണ്ടുപോകും എന്നുള്ളത് വലിയൊരു ആശ്വാസമാണ്. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.