ഡ്രൈവർമാരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ…! (വീഡിയോ)

വളരെയധികം ശ്രദ്ധയോടെ ഇഷ്ടപ്പെട്ടു ചെയ്യേണ്ട ഒരു ജോലിയാണ് ഡ്രൈവിംഗ്. ഡ്രൈവിംഗ് ഒരു തൊഴിലായി എടുത്തവർ അനേകം ഉണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അവർക്ക് വേണ്ട വില സമൂഹത്തിൽനിന്ന് ലഭിക്കാറില്ല. പലരും ഡ്രൈവർമാർ അല്ലേ എന്ന പുച്ഛത്തോടെയാണ് അവരെ കാണുന്നത്. ഒരു കല്യാണ ആലോചന വന്നു കഴിഞ്ഞാൽ ഡ്രൈവറാണ് ചെക്കൻ എന്ന് പറയുമ്പോൾ അത് വളരെയധികം കുറച്ചിൽ ആയാണ് പെൺവീട്ടുകാർ കാണുന്നത്. എന്നാൽ ഡ്രൈവിംഗ് തൊഴിൽ ആക്കി മാറ്റിയ അനേകം യുവാക്കൾ നമുക്കിടയിലുണ്ട്. അവരുടെ രാപ്പകൽ ഇല്ലാത്ത അധ്വാനം കൊണ്ടാണ് പലപ്പോഴും നമുക്ക് നമ്മളറിയാതെ വിഭവ ലഭ്യത ഉണ്ടാകുന്നത്.

നമുക്കറിയാം കേരളത്തിൽ മിക്ക സാധനങ്ങളും പുറം സംസ്ഥാനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അത്തരത്തിൽ നമുക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും നമ്മുടെ നാട്ടിലേക്ക് എത്തിക്കുന്നതിൽ ഡ്രൈവർമാർക്ക് വലിയൊരു പങ്കുണ്ട്. ചരക്കുലോറികളും മറ്റും അവർ ഓടിക്കുന്നത് കൊണ്ടാണ് നമുക്ക് വസ്തു ലഭ്യത ഉണ്ടാകുന്നത്. അത്തരത്തിൽ അവർ ചെയ്യാൻ തുനിയുന്നത് കൊണ്ടാണ് നമുക്ക് ഒന്നിനും ഒരു ക്ഷാമവും ഇല്ലാത്തത്. എന്നിരുന്നാൽ കൂടി നമുക്ക് അവരെ എപ്പോഴും പുച്ഛം മാത്രമാണ്. ഒന്ന് ആലോചിച്ചു നോക്കൂ എത്ര കഷ്ടപ്പെട്ട് ആയിരിക്കും അവർ ഇത്രയും വലിയ വാഹനത്തിന് വളയം പിടിക്കുന്നത്. രാപ്പകലില്ലാതെ അപകടം നിറഞ്ഞ റോഡുകളിലൂടെ ഉള്ള ഇവരുടെ കഠിനപ്രയത്നം നമ്മൾ കണ്ടില്ലെന്നു വെക്കരുത്. അത്തരത്തിലൊരു ചരക്കുലോറി വളവുകളും മറ്റും താണ്ടി വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.