ആന ഇടഞ്ഞപ്പോൾ സംഭവിച്ചത് കണ്ടോ…! (വീഡിയോ)

കാട്ടിൽ കിടക്കേണ്ട ജീവിയെ പിടിച്ച് നാട്ടിലെ കേമനാക്കി ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുമ്പോൾ ഒരു ദിവസം അവരുടെ നിയന്ത്രണം തെറ്റും എന്നും അവർ ഇടയും എന്നും ഓർക്കേണ്ടതുണ്ട്. ആനകളെ കണ്ടുനിൽക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അവർ ഇടഞ്ഞു കഴിഞ്ഞാൽ ഉണ്ടാക്കുന്ന നഷ്ടങ്ങൾ കണ്ടുനിൽക്കാൻ ആരും ഇഷ്ടപ്പെടില്ല. അത് കണ്ട് പ്രകോപിതരായി അതിനെ ഉപദ്രവിക്കാൻ നോക്കിയിട്ട് യാതൊരു കാര്യവും ഇല്ല. അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കാതെ പിടിച്ചു നിർത്തുമ്പോൾ ആലോചിക്കണമായിരുന്നു. ഉത്സവങ്ങളിലും മറ്റും ആന ഇടയുന്ന സംഭവം നമ്മൾ നിത്യേന കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ കൊറോണ കാലം ആയതിനാൽ അധികം ആനകളെ എഴുന്നള്ളിച്ചുള്ള പരിപാടികളൊന്നും എവിടെയും നടക്കുന്നില്ല.

അത്തരത്തിൽ പരിമിതികൾക്കുള്ളിൽ നടത്തിയ ഒരു ചെറിയ ഉത്സവത്തിൽ ആന ഇടയുകയും പിന്നീട് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ആനയിടഞ്ഞ് നിരവധി വാഹനങ്ങളാണ് തകർക്കുന്നത്. അത് കണ്ടുനിൽക്കുന്ന ആളുകൾ ആനയെ കല്ലെടുത്ത് എറിയുന്നതും വീഡിയോയിൽ കാണാം. ആനയെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ നീക്കം. ഇടഞ്ഞ കൊമ്പനെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ച് അവിടെയുള്ള എല്ലാ അതും നശിപ്പിക്കുന്നത് വരെ നോക്കി നിൽക്കുകയാണ് ഇവർ. ആനകളെ അമ്പലത്തിൽ എഴുന്നള്ളിക്കേണ്ട ആവശ്യകത ഉണ്ടോ എന്നുള്ള ചർച്ച വളരെ വലിയ രീതിയിൽ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ആന ഇടയുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.