പുലി കുട്ടിയെ സ്വന്തം കുഞ്ഞിനെ പോലെ വളർത്തുന്നത് കണ്ടോ…!

മൃഗങ്ങളിൽ ഏറ്റവും അപകടകാരിയാണ് പുലികൾ. കാട്ടിലെ കേമൻ എന്ന് വേണമെങ്കിൽ പറയാം. അത്തരത്തിലുള്ള പുലി കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെക്കാൾ സ്നേഹത്തിൽ താലോലിച്ച് പാലൂട്ടി വളർത്തുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം നടക്കുന്നത് ഒരു മൃഗശാലയിലാണ്. അവിടെ അമ്മ മരിച്ചു പോയ പുലിക്കുട്ടികൾക്ക് അമ്മയായി മാറുകയാണ് ഒറാങ്‌ഗുട്ടൻ ഇനത്തിൽപ്പെട്ട ഒരു കുരങ്ങൻ. കുരങ്ങന്റെയും ഈ പുലി കുട്ടികളുടെയും സ്നേഹം കാണേണ്ട കാഴ്ച തന്നെയാണ്.

പുലിക്കുട്ടികൾ ഒറാങ്‌ഗുട്ടന്റെ മേൽ കയറി കളിക്കുന്നതും, അവർക്ക് കുട്ടികൾക്ക് നിപ്പിൾ ബോട്ടിലിൽ പാല് കൊടുക്കുന്നത് പോലെ മടിയിൽ കിടത്തി ഒറാങ്‌ഗുട്ടൻ പാല് കൊടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഒരമ്മ തന്റെ മക്കളെ പൊന്നുപോലെ നോക്കുന്നതു പോലെയാണ് ഈ കുരങ്ങൻ പുലിക്കുട്ടികളെ നോക്കുന്നത്. അമ്മമാർക്ക് മക്കളെല്ലാം ഒരുപോലെയാണ്. അതിൽ വേർതിരിവുകൾ ഒന്നും ഉണ്ടാകില്ല. ദത്തെടുത്ത് വളർത്തുന്ന കുഞ്ഞുങ്ങളെയും സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുന്ന ധാരാളം അമ്മമാർ ഉണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കിടയിൽ ഉള്ള ഒരു അമ്മയാണ് ഈ ഒറാങ്‌ഗുട്ടൻ. ഈ വീഡിയോ കാണുന്ന ഏതൊരാളുടെയും മനസ് സന്തോഷം കൊണ്ട് നിറയും എന്നുള്ളതിൽ യാതൊരു സംശയവുമില്ല. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.