വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ നമുക്ക് ഏറ്റവും ഇഷ്ടം നായ്ക്കളോടും പൂച്ചകളോടും ആണ്. നമ്മുടെ വീട്ടിൽ വളർത്തുന്ന നായ്ക്കളെ നമ്മൾ ഏറെ സ്നേഹത്തോടെ ആണ് വളർത്തുന്നത് എന്ന് നമുക്കറിയാം. അവർക്ക് വേണ്ട ഭക്ഷണവും മറ്റ് ശുശ്രൂഷകളും എല്ലാം വളരെ കൃത്യമായി നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത ഒരുപാട് നായ്ക്കൾ തെരുവുകളിൽ ജീവിക്കുന്നുണ്ട്. അത്തരത്തിൽ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ എല്ലും തോലുമായി മാറിയ ഒരു നായയെ ഒരാൾ എടുത്തു വളർത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആരും കണ്ടാൽ അറച്ചു പോകുന്ന രീതിയിലായിരുന്നു നായ. ശരീരത്തിലെ രോമം എല്ലാം കൊഴിഞ്ഞ് പട്ടിണികിടന്ന് ഒട്ടിയ വയറുമായി നിൽക്കുന്ന നായയാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ശേഷം അവശേഷിക്കുന്ന രോമങ്ങളെല്ലാം വെട്ടിക്കളഞ്ഞ് അതിനെ സാധാരണ രീതിയിൽ ആക്കുകയും തുടർന്ന് നല്ല പോഷകാഹാരം കൊടുക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. നല്ല ഭക്ഷണം ലഭിച്ചതിനെത്തുടർന്ന് ക്ഷീണമെല്ലാം മാറി തുടുത്തു വരുന്ന നായയും വീഡിയോയിൽ കാണാം. അത്തരത്തിൽ അവശത എല്ലാം മാറി പഴയ രീതിയിൽ കൂടുതൽ ആവേശത്തോടെ മറ്റു നായകൾക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…