റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയ ആന.. (വീഡിയോ)

ആനകളെ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെയില്ല. നമ്മുടെ നാട്ടിൽ ആനകൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. എന്നാൽ ചില സമയങ്ങളിൽ ഇതേ ആനകൾ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. ഉത്സവങ്ങളിലും മറ്റും ആന ഇടയുന്ന സംഭവം നമ്മൾ നിത്യേന കേൾക്കാറുണ്ട്. അത്തരത്തിൽ നിരവധി പേർക്കാണ് അപകടങ്ങൾ ഉണ്ടാകാറുള്ളത്. നിരവധി നാശനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഇതെല്ലാം നാട്ടിലെ കാര്യമാണ്. ഇനി കാട്ടാനകളുടെ കാര്യം പറഞ്ഞാലോ. അവർ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്നത് പാവപ്പെട്ട കർഷകരെയാണ്.

കർഷകരുടെ വിള തിന്നാനായി നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വരുന്ന വഴിയിൽ മുഴുവൻ നാശനഷ്ടങ്ങളാണ് വിതക്കാറ്. അതുപോലെ തന്നെ വെള്ളം കുടിക്കാനും മറ്റും താഴെ ഇറങ്ങുന്ന ആനകളും കാടിനെ കുറുകെയുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കാറുണ്ട്. അത്തരത്തിൽ പല വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കാട്ടാന റോഡിനു നടുവിൽ നിന്ന് റോഡിന്റെ രണ്ടു വശത്തുനിന്നും വരുന്ന വാഹനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടാതെ കാണിക്കുന്ന കുസൃതികൾ ആണ് വീഡിയോയിൽ ഉള്ളത്. ആനയെ പേടി ആയതുകൊണ്ട് തന്നെ ആരും സാഹസികം എടുത്ത് യാത്രയ്ക്ക് മുതിരുന്നുമില്ല. അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.