ചെറുപ്പകാലത്ത് മീൻപിടിക്കാൻ പോയി ചെറുപ്പകാലം ആഘോഷം ആകാത്തവർ കുറവായിരിക്കും. മീൻപിടിക്കാൻ പലർക്കും പല കാരണങ്ങളാണ്. ചിലർ ഉപജീവനമാർഗ്ഗമായി അത് തിരഞ്ഞെടുത്തിരിക്കുന്നു. മറ്റു ചിലർ ഒരു വിനോദത്തിന് എന്ന പോലെ മീൻ പിടിക്കുന്നു. ചിലർ സ്വയം പാചകം ചെയ്യുന്നതിന് വേണ്ടിയും പാചക പരീക്ഷണങ്ങൾ നടത്തുന്നതിനു വേണ്ടിയും സ്വന്തമായി മീൻ പിടിക്കുന്നു. എന്തുതന്നെയായാലും മീൻപിടുത്തം എല്ലാവർക്കും ഇഷ്ടമുള്ള ഒരു തൊഴിലാണ്. പലരീതിയിൽ മീൻ പിടിക്കുന്നവർ ഉണ്ട്. ചെറിയ ചൂണ്ട ഉപയോഗിച്ചും, വലിയ വലകൾ ഉപയോഗിച്ചും നമ്മൾ നാട്ടിൻപുറങ്ങളിൽ മീൻ പിടിക്കുമ്പോൾ കടലിൽ മീൻ പിടിക്കാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ വലിയ വലിയ സജ്ജീകരണങ്ങളോടെയാണ് മീൻ പിടിക്കുന്നത്.
അത്തരത്തിൽ കണ്ടാൽ ആരും ഞെട്ടുന്ന രീതിയിൽ വിദഗ്ധമായി മീൻ പിടിക്കുന്ന വിദേശികളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതുപോലെത്തെ ടെക്നോളജി നമ്മുടെ നാട്ടിലും ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ പാവം മത്സ്യത്തൊഴിലാളികൾക്ക് ഒറ്റ പോക്കിൽ തന്നെ നിരവധി മീൻ കിട്ടുകയും അവരുടെ കഷ്ടപ്പാടുകൾ മാറിക്കിട്ടുകയും ചെയ്യും എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. അത്രയ്ക്കും ആധുനിക രീതിയിൽ ആണ് ഇവർ മീൻ പിടിക്കുന്നത്. എങ്ങനെയെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…