പല രീതിയിലാണ് വാഹനാപകടങ്ങൾ ഉണ്ടാകുന്നത്. നമുക്കറിയാം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ വാഹനാപകടങ്ങൾ ആണ്. പലരുടെയും ആ ശ്രദ്ധ മൂലമാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നത്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കരുത് എന്നും സീറ്റ് ബെൽറ്റ് ഇടണമെന്നും ഒക്കെ വാഹനനിയമങ്ങൾ ഉണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. അതുപോലെ പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കരുത് എന്ന് നിയമമുണ്ട്. ഇത്തരത്തിൽ പല നിയമങ്ങളും പാലിക്കാതെ പല അപകടങ്ങളും വരാറുണ്ട്. എന്നാൽ ഇതെല്ലാം നമ്മൾ അറിഞ്ഞുകൊണ്ട് ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ ആണ്. അങ്ങനെയല്ലാതെ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ചില അപകടങ്ങളും നടക്കാറുണ്ട്.
അത്തരത്തിൽ പെട്രോൾ പമ്പിൽ ഉണ്ടായ ഒരു അപകടം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്. ഇന്ധനം അടിക്കാനായി നിർത്തിയിട്ട കാറിന് ഇന്ധനം അടിച്ചു കൊണ്ടിരിക്കെ കത്തുന്നതാണ് സംഭവം. ഒരു വലിയ അപകടം സംഭവിക്കുമായിരുന്നിടത്ത് പെട്രോൾ പമ്പിലെ ജീവനക്കാരുടെ ഔചിത്യമായ ഇടപെടൽ മൂലം അപകടം ഒഴിവാകുന്നതും വീഡിയോയിൽ കാണാം. പെട്ടെന്ന് കാർ കത്തി പിടിക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായി പമ്പിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് അവർ തീ അണയ്ക്കുകയായിരുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….