പിടികൂടിയ പാമ്പുകളെ തുറന്നുവിട്ട് വാവ സുരേഷ്…(വീഡിയോ)

പാമ്പ് പിടുത്തത്തിൽ കേമനാണ് നമ്മുടെ വാവ സുരേഷ് എന്ന് എല്ലാവർക്കും അറിയാം. പാമ്പുകളിൽ ഏറ്റവും അപകടകാരിയായ മൂർഖൻ പാമ്പ് മുതൽ അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകളെ വാവ സുരേഷ് നിഷ്പ്രയാസം പിടിക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. വളരെ സാഹസികമായി പാമ്പുകളെ തന്റെ വരുതിക്ക് വരുത്തുന്ന വീഡിയോയാണ് പലതും. എന്നാൽ ഒരു സമയം ഏത് വിഷമുള്ള പാമ്പിനെയും പിടിക്കുന്നത് നല്ല രീതിയിൽ പരിശീലനം ലഭിച്ച ഒരാൾക്ക് നിഷ്പ്രയാസം കഴിയുന്ന കാര്യമാണ്. എന്നാൽ ഒരേ സമയം ഒന്നിലധികം പാമ്പുകളെ പിടിക്കുക എന്നുള്ളത് കുറച്ചധികം ചലഞ്ച് ആണ്.

അത്തരത്തിൽ ഒരേസമയം നിരവധി പാമ്പുകളെ തന്റെ വരുതിക്ക് വരുത്തുന്ന വാവാ സുരേഷിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അത്. 7 പാമ്പുകളെയാണ് ഒരേസമയം വാവാ സുരേഷ് നിയന്ത്രിച്ചു നിർത്തുന്നത്. കൗമുദി ചാനലിലെ ഒരു പരിപാടിയിലാണ് ഇത് കാണിക്കുന്നത്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. എന്താണ് വീഡിയോയിൽ കാണുന്നത് എന്നറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…  https://www.youtube.com/watch?v=sF1foFgGG-U

Leave a Reply

Your email address will not be published.