ഉടുമ്പുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടോ…! (വീഡിയോ)

ഒരാൾ എന്തെങ്കിലും വളരെയധികം ഇറുക്കി പിടിച്ചാൽ നമ്മൾ പറയാറുണ്ട് ഇതെന്ത് പിടിയാ… ഉടുമ്പ് പിടിച്ചപോലെ ഉണ്ടല്ലോ എന്ന്. നമ്മൾ ധാരാളം കേട്ടിട്ടുള്ളതാണ് ഉടുമ്പുകളെ കുറിച്ച്. ഉടുമ്പുകൾ പലവിധമുണ്ട്. ഇവയുടെ പ്രത്യേകത എന്തെന്നാൽ ഇത് എവിടെയെങ്കിലും മുറുകെ പിടിച്ച് ഇരിക്കുകയാണെങ്കിൽ എത്ര ശ്രമിച്ചാലും അതിനെ അവിടെ നിന്ന് അടർത്തിയെടുക്കാൻ കഴിയില്ല. അത് മുറുകെ പിടിച്ചത് എന്തിനെയാണോ അതോടുകൂടി ചേർന്നുള്ള ഭാഗത്തോടെ വേണം നമുക്ക് മുറിച്ചെടുക്കാൻ ആയിട്ട്. അതുകൊണ്ടുതന്നെ ഇവ വളരെ അപകടകാരികളാണ്. ഏതെങ്കിലും മനുഷ്യനെയാണ് ഉടുമ്പ് ഇതുപോലെ ഇറുകിപ്പിടിച്ചതെങ്കിൽ പിന്നെ നടക്കുന്ന കാര്യം നമുക്ക് പറയാതെ തന്നെ അറിയാമല്ലോ…

എന്നാൽ ഇവ ഏറെ അപകടകാരികളാണ് എങ്കിലും ഇവയുടെ ഇറച്ചിയിൽ ധാരാളം ഔഷധഗുണങ്ങൾ ഉള്ളതുകൊണ്ട് ഇവയെ തന്ത്രപൂർവം പിടിക്കാൻ ധാരാളംപേർ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. ഞാൻ നേരത്തെ പറഞ്ഞുവല്ലോ ഉടുമ്പുകളിൽ പല ഇനം ഉണ്ട് എന്ന്. അത്തരത്തിൽ ഉടുമ്പ് വർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയാണ് കോമഡോ ഡ്രാഗണുകൾ. ഉടുമ്പിനെ പോലെ തന്നെ വളരെ ശക്തിയേറിയ ജീവികളാണ് ഇവ. ഇവർക്കിടയിൽ ധാരാളം പോരുകൾ നടക്കാറുണ്ട്. അത്തരത്തിൽ രണ്ടു കോമഡോ ഡ്രാഗണുകൾ തമ്മിൽ ഉണ്ടാകുന്ന അടിപിടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രണ്ടുപേരും ഒന്നിനൊന്ന് ബലവാന്മാർ ആയതുകൊണ്ടുതന്നെ ഇതിൽ ആര് ജയിക്കും ഉള്ള ആശങ്ക നമുക്കുണ്ടാകും. വളരെ രസകരാമായ ഈ കാണാക്കാഴ്ച്ച ഒന്ന് കണ്ട് നൊക്കൂ….

Leave a Reply

Your email address will not be published.