സ്വന്തം മക്കൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഏതൊരു അമ്മയും ചങ്ക് തകർന്ന് അവരെ രക്ഷിക്കാനായി എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന് നമുക്ക് പറയാൻ കഴിയില്ല. എല്ലാ അമ്മമാർക്കും തങ്ങളുടെ കുഞ്ഞുങ്ങൾ ജീവനാണ്. അവരുടെ കൺമുന്നിൽ വച്ച് അവർക്ക് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ അവർക്കുണ്ടാകുന്ന വെപ്രാളങ്ങളും അവരെ രക്ഷിക്കാൻ കാണിക്കുന്ന പെടാപാടുകളും എല്ലാം നമ്മൾ നിരവധി കണ്ടിട്ടുണ്ട്. അതിപ്പോൾ മനുഷ്യരുടെ കാര്യത്തിലാണെങ്കിലും മൃഗങ്ങളുടെ കാര്യത്തിലാണെങ്കിലും അങ്ങനെതന്നെ. മാതൃസ്നേഹത്തിന് എപ്പോഴും അളവില്ല.
അത്തരത്തിൽ ഒഴുക്കിൽപ്പെട്ട തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി ഒരു ആനകൂട്ടം കിടന്നു കാണിക്കുന്ന സാഹസികങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാട്ടാനകൾ എപ്പോഴും കൂട്ടം കൂടിയാണ് നടക്കുക. അതുകൊണ്ടുതന്നെ അവരുടെ ബലവും അതുതന്നെയാണ്. സ്വന്തം കുഞ്ഞുങ്ങളെ അത്രയും സുരക്ഷിതരായണ് അവർ കൊണ്ട് നടക്കാറ്. ഇങ്ങനെ കാട്ടാനക്കൂട്ടം പോകുന്നതിനിടയിൽ നമ്മൾ മനുഷ്യരെങ്ങാനും ചെന്നുപെട്ടാൽ പിന്നെ അപകടം ക്ഷണിച്ചു വരുത്തിയത് പോലെയാകും. സാധാരണയായി ആനകൾ വെള്ളം കുടിക്കാനും ഒരു കരയിൽ നിന്ന് മറ്റൊരു കരയിലേക്ക് പോകാനും ഒക്കെയായി പുഴ നീന്തി കടക്കാറുണ്ട്. അത്തരത്തിൽ അധികം വെള്ളമില്ലാത്ത ഒരു പുഴ നീന്തി കടക്കുന്നതിനിടയിൽ പെട്ടെന്ന് ഡാമിൽ വെള്ളം തുറന്നു വിടുകയും പുഴയിലെ വെള്ളത്തിന് വിചാരിച്ചതിനേക്കാൾ കൂടുതൽ ഒഴുക്ക് ഉണ്ടാവുകയും ചെയ്തു. ഒഴുക്കിൽ നിയന്ത്രിക്കാൻ കഴിയാതെ തന്റെ മക്കൾ ഒലിച്ചു പോകുന്നത് കണ്ട ആ അമ്മ ആനക്കൂട്ടം കാണിക്കുന്നത് കണ്ടാൽ ഏതൊരാളുടെയും ഹൃദയം തകർന്നു പോകും. കരളലിയിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…