മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണിത്.. (വീഡിയോ)

മനുഷ്യത്വം മരിക്കാത്ത പലരും നമുക്കുചുറ്റും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിച്ചുതരുന്ന പല സംഭവങ്ങളും അരങ്ങേറാറുണ്ട്. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരുപാട് മനുഷ്യർക്കിടയിൽ മറ്റുള്ളവരുടെ ജീവനും വില കൽപ്പിച്ച് അവരെയും ചേർത്തുപിടിക്കുന്ന ഒരുപാടുപേർ. അത്തരത്തിൽ നന്മനിറഞ്ഞ ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തിരക്കുപിടിച്ച ഈ സമൂഹത്തിൽ എന്തിനൊക്കെയോ വേണ്ടി ആളുകൾ പായുമ്പോൾ ചിലർ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുകയാണ്. എന്നാൽ അത്തരക്കാരെ വെറുപ്പോടെ നോക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വിശപ്പടക്കാൻ ഏത് ജോലിയും ചെയ്യുന്നതിൽ തെറ്റില്ല എന്നാണ്. എന്നിരുന്നാൽ കൂടിയും ഇവരെ ആരും മനുഷ്യരായി മതിക്കുന്നില്ല.

അത്തരത്തിൽ റോഡിൽ ഇരുന്ന് ഭിക്ഷയാചിക്കുന്ന ഒരു സ്ത്രീയുടെ ദേഹത്തേക്ക് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ചെളിവെള്ളം തെറിപ്പിച്ച് പോകുന്ന ഒരു കാറും ആ വെള്ളം വീണതിനെതുടർന്ന് തണുത്തു വിറയ്ക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം. ഒടുവിൽ അതുവഴി നടന്ന് വന്ന ഒരു പെൺകുട്ടി ആ അമ്മയുടെ സങ്കടം കാണുകയും തന്റെ കയ്യിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തു ആ അമ്മയുടെ ദേഹത്ത് പറ്റിയ ചെളി തുടച്ചു കൊടുക്കുകയും, കയ്യിലിരുന്ന ഒരു മാസ്ക് ആ അമ്മയെ ധരിപ്പിക്കുകയും ചെയ്തു. പിന്നീട് തന്റെ ബാഗിൽ കരുതിയിരുന്ന ബിസ്ക്കറ്റ് പൊതി അമ്മയ്ക്ക് കൊടുക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പിന്നീട് അവിടേക്ക് പോലീസുകാർ എത്തുകയും ആ അമ്മയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.