ചെറുപ്പകാലത്ത് നമ്മൾ കേട്ടിട്ടുള്ള ആമയും മുയലും ഓട്ടപ്പന്തയം നടത്തിയ കഥയിലെ ഹീറോ ആണ് നമ്മുടെ ആമ. വ്യത്യസ്തമായ ശരീര രീതി കൊണ്ട് മറ്റു ജീവികളിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ് ആമ. ആമയെ ഇഷ്ടം ഇല്ലാത്തവരായി ആരും ഇല്ല. ആമയെ കാണുമ്പോൾ ആമ പുറന്തോടിനുള്ളിൽ നിന്ന് തല പുറത്തേക്ക് ഇടുന്നത് നോക്കി അതൊന്നു കാണാൻ വേണ്ടി മാത്രം നോക്കി നിന്ന ഒരു കുട്ടിക്കാലം നമുക്ക് എല്ലാവർക്കും ഉണ്ടാകും. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ആമ എന്നുള്ളതൊക്കെ വെറും പേര് മാത്രമായി ഒതുങ്ങുകയാണ്. അവർ ആമയെ കണ്ടിട്ടുണ്ടോ എന്ന് പോലും നമുക്കറിയില്ല. അത്തരത്തിൽ വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ വിഭാഗം. ആമ കളിൽ തന്നെ പല വിഭാഗം ഉണ്ട്. അതിൽ ഏറ്റവും വിലപിടിപ്പുള്ളത് നക്ഷത്രആമ യാണ്.
നക്ഷത്ര ആമ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് പേരുണ്ട്. ലക്ഷങ്ങൾ വിലവരുന്ന ഈ നക്ഷത്ര ആമയെ വാങ്ങാനും വിൽക്കാനും ആളുകളുണ്ട്. അത് ശിക്ഷാർഹമാണ് എന്ന അറിഞ്ഞിരുന്നിട്ടും ഇതിനുവേണ്ടി പ്രയത്നിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ആമ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്നത് ഇവയാണ്. നക്ഷത്രആമ കാഴ്ചയിൽ തന്നെ വളരെയധികം ഭംഗിയുള്ള ഒന്നാണ്. അതിന്റെ പുറംതോട് നക്ഷത്ര ആകൃതിയിലായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെയാണ് വിപണിയിൽ ഈ ആമക്ക് നല്ല വില ലഭിക്കുന്നത്. ഇതുവരെ നക്ഷത്രആമ യെ കണ്ടിട്ടില്ലാത്തവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ….