ഭക്തനെ ഞെട്ടിച്ച്, ശബരിമല കാട്ടിൽ നിന്നും ഇറങ്ങിവന്ന പുലി.. (വീഡിയോ)

കാട്ടിൽ നിന്ന് പുലി ഇറങ്ങുക എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഫോണിലൂടെയും മറ്റും നിരവധി വീഡിയോകളിൽ നമ്മൾ പുലി ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാൽ നേരിട്ട് ഒരു പുലി നമ്മുടെ മുന്നിലേക്ക് വന്നാൽ അതിനെ കണ്ടു നിൽക്കാനുള്ള ധൈര്യം ഒന്നും നമുക്ക് ഉണ്ടാകില്ല. കാരണം പുലികൾ എപ്പോഴും അപകടകാരികളാണ്. അവരുടെ കൂർത്ത നഖങ്ങളും ആരെയും കടിച്ചുകീറാൻ ഉള്ള രൗദ്രഭാവവും എല്ലാം നമ്മളെ പേടിപ്പെടുത്തുന്നതാണ്. കാഴ്ചബംഗ്ലാവിൽ പോയി പുലികളെയും സിംഹങ്ങളെയും കാണുമ്പോൾ പോലും നമ്മൾ ഒരുപാട് അകലം പാലിച്ചാണ് നിൽക്കുക. കാരണം ഈ പേടി തന്നെയാണ്.

എന്നാൽ രാത്രികാലങ്ങളിൽ കാടിന് നടുവിലൂടെ സഞ്ചരിക്കുന്നവർ പലപ്പോഴും പേടിയോടെയാണ് പോകാറ്. അതിന് കാരണം മൃഗങ്ങൾ ഇറങ്ങാൻ സാധ്യത ഉണ്ട് എന്നുള്ളതാണ്. അത്തരത്തിൽ ശബരിമല യാത്രയ്ക്കിടയിൽ കാട്ടിൽ നിന്ന് പുലി ഇറങ്ങി വരുന്നത് നേരിൽകണ്ട് അയ്യപ്പഭക്തന്മാർ എടുത്ത പുലിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുലിയെ കണ്ടിട്ടും സധൈര്യം അതിനെ വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം ആണ് ആളുകൾ അഭിനന്ദിക്കുന്നത്. അതേസമയം ഹിന്ദു വിശ്വാസപ്രകാരം ഭഗവാൻ അയ്യപ്പന്റെ വാഹനം ആയാണ് പുലിയെ കാണുന്നത്. ശബരിമല യാത്രയ്ക്കിടയിൽ തന്നെ പുലിയെ കാണാൻ കഴിഞ്ഞത് മറ്റൊരു അനുഗ്രഹമായി ഇവരിൽ ചിലർ കരുതുന്നു. എന്തായാലും വീഡിയോ ഇതിനോടകം ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. അറിയാനായി വിഡിയോ മുഴുവൻ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.