നിമിഷ നേരം കൊണ്ട് ഒരു പ്രദേശം ഇല്ലാതാക്കിയ സുനാമിയുടെ ദൃശ്യങ്ങൾ..

സുനാമി എന്ന് കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ജപ്പാൻ ആണ്. 2011ൽ ജപ്പാൻ ഇന്ന് നഗരത്തെ പൂർണമായും സുനാമിയിൽ മുക്കികളഞ്ഞത് നമുക്ക് വേദനയോടെ അല്ലാതെ ഓർത്തെടുക്കാൻ കഴിയില്ല. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കേറിക്കിടക്കാൻ ഒരിടം പോലുമില്ലാതെ ബാക്കിയായ ചില ജീവനുകൾ അലതല്ലി കരഞ്ഞതും നമ്മൾ കണ്ടതാണ്. എണ്ണായിരത്തോളം പേരാണ് അന്നത്തെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അതിനോടൊപ്പം തന്നെ നിരവധി നിരവധി നാശനഷ്ടങ്ങളും. ജപ്പാനിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്ത ദിനമായി അത് കുറിക്കപ്പെട്ടുകയും ചെയ്തു.

ഇപ്പോൾ വർഷങ്ങൾക്കുശേഷം വീണ്ടും ജപ്പാൻ ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ആ സുനാമി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. . 2011 കാലഘട്ടത്തിൽ ജപ്പാനിലെ ഒനാഗവ എന്ന സ്ഥലത്ത് ഉണ്ടായ സുനാമിയുടെ ദൃശ്യങ്ങളാണ് വർഷങ്ങൾക്ക് ഇപ്പുറം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. വളരെ കുറച്ച് സമയം കൊണ്ട് ഒരു നഗരത്തെ മുഴുവൻ വിഴുങ്ങിയ ഈ വീഡിയോ ശ്വാസമടക്കിപ്പിടിച്ച് അല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല. സിനിമകളിലും മറ്റും മാത്രം കണ്ടു ശീലിച്ച ഇത്തരം രംഗങ്ങൾ നേരിട്ട് അനുഭവിക്കേണ്ടി വന്ന ആ ജനതയുടെ മാനസികാവസ്ഥ എത്രത്തോളം എന്ന് നമുക്ക് വീഡിയോ കണ്ടാൽ മനസ്സിലാകും. നൊമ്പരപ്പെടുത്തുന്ന ആ ദുരന്ത കാഴ്ച ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.