ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവിൻ ഉടമയായ വ്യക്തി..

ഒരമ്മപെറ്റ മക്കൾ ആണെങ്കിലും മനുഷ്യർ വ്യത്യസ്തരാണ്. നിറത്തിലും രൂപത്തിലും വലുപ്പത്തിലും സംസാരത്തിലും പ്രവർത്തിയിലും എല്ലാം വ്യത്യസ്തങ്ങളായ മനുഷ്യരെ നമുക്ക് കാണാൻ കഴിയും. മനുഷ്യരിലെ ഈ വ്യത്യസ്തത തന്നെയാണ് മറ്റുള്ള ജീവനുകളിൽ നിന്ന് അവരെ വ്യത്യസ്തമാക്കുന്നത്. ഓരോ മനുഷ്യനും ഓരോ രീതിയിലുള്ള അഭിരുചികൾ ആണ്. കഴിവുകളും അങ്ങനെതന്നെ. ഒരു വീട്ടിൽ ജനിച്ചു വളർന്നവർ ആണെങ്കിലും വ്യത്യസ്ത സ്വഭാവക്കാരായിരിക്കും ഓരോരുത്തരും. എന്തിനധികം പറയുന്നു ഇരട്ടക്കുട്ടികളിൽ പോലും ഉണ്ട് നിരവധി സാമ്യവ്യത്യാസങ്ങൾ.

എന്നാൽ ഇതേ മനുഷ്യരിൽ തന്നെ ചിലർ അപൂർവ്വമായ പ്രത്യേകതകൾ ഉള്ളവരായിരിക്കും. ചിലർ ഒരു സാധാരണ മനുഷ്യനേക്കാൾ അസാമാന്യ വലിപ്പമുള്ള വരും, ചിലർ കൊച്ചുകുട്ടികളെപ്പോലെ ഉയരം കുറഞ്ഞതും, ചിലർക്ക് വളരെ നീളമുള്ള മൂക്കും, ചിലർക്ക് കൈകാലുകൾക്ക് സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായി നീളവും വീതിയും എല്ലാം ഉണ്ടാവുക എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള മനുഷ്യരെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ നാവിന് വളരെയധികം നീളമുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നമ്മൾ തമാശയ്ക്ക് പറയാറുണ്ട് നാവിന് നീളം കുറച്ചു കൂടുതലാണ് എന്നൊക്കെ. എന്നാൽ അക്ഷരാർത്ഥത്തിൽ അത് യാഥാർത്ഥ്യം ആയിരിക്കുകയാണ് ഈ പെൺകുട്ടിക്ക്. ഏറ്റവും കൂടുതൽ നീളമുള്ള നാവ് എന്നുള്ള ഗിന്നസ് റെക്കോർഡും ഇയാൾക്ക് ലഭിച്ചു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.