പേരുപോലെതന്നെ വലുപ്പമേറിയ പാമ്പാണ് പെരുമ്പാമ്പ്. പെരുമ്പാമ്പ് ഒരു വിഷ പാമ്പ് അല്ലെങ്കിലും അതും അപകടകാരിയാണ്. എന്തിനെയും വിഴുങ്ങാൻ ഉള്ള കഴിവ് ഇവയ്ക്ക് ഉണ്ട്. കോഴി, ആട്, താറാവ് തുടങ്ങിയ വളർത്തു മൃഗങ്ങളാണ് ഇവയുടെ പ്രധാന ഇരകൾ. അതുകൊണ്ടുതന്നെ പെരുമ്പാമ്പിനെ എല്ലാവർക്കും പേടിയാണ്. കൂടുതലും പെരുമ്പാമ്പിനെ കണ്ടുവരുന്നത് ഉൾപ്രദേശങ്ങളിൽ ആണ്. കാട്ടിൽ നിന്ന് ഇര തേടി ഇവ നാട്ടിൽ ഇറങ്ങി ആളുകൾക്ക് ഭീഷണി ആവാറുണ്ട്.
അത്തരത്തിൽ ഇര വിഴുങ്ങാൻ ആയി നാട്ടിലെത്തി ഒരു പൈപ്പിനുള്ളിൽ കുടുങ്ങി പോയ പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇര വിഴുങ്ങി അവിടെത്തന്നെ കുറച്ചുനേരം വിശ്രമിക്കുന്ന പതിവ് ഇവർക്കുണ്ട്. അത്തരത്തിൽ ഇരയാണെന്ന് കരുതി പൈപ്പ് വിഴുങ്ങിയത് ആണോ എന്നറിയില്ല. എന്തായാലും പൈപ്പിനുള്ളിൽ കുടുങ്ങിയ പാമ്പിന്റെ ഗതി അധോഗതി ആയിട്ടുണ്ട്. തുടർന്ന് രക്ഷാപ്രവർത്തനത്തകർ എത്തിയാണ് പാമ്പിനെ രക്ഷിക്കുന്നത്. അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ….