റോഡിലൂടെ പോകുന്ന കാറിനെ തടഞ്ഞ് നിർത്തി നായ… (വീഡിയോ)

നായ്ക്കളെ എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നമ്മൾ വീട്ടിൽ വളർത്തുന്നതിൽ ഏറ്റവും കൂടുതൽ സ്നേഹത്തോടെ വളർത്തുന്ന മൃഗവും ഇവർ തന്നെയാണ്. നമ്മുടെ വീട്ടിൽ നായ്ക്കളെ നമ്മൾ പൊന്നു പോലെ നോക്കുമ്പോൾ തെരുവുകളിൽ ധാരാളം നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. ആരെങ്കിലും കഴിച്ചു വലിച്ചെറിയുന്നതിന്റെ പങ്കു കഴിച്ചാണ് ഇവർ ജീവിക്കുന്നത്. അതുകൊണ്ട് സഹതാപം തോന്നി അവരെ എടുത്തു വളർത്തുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ചില തെരുവ് നായ്ക്കൾക്ക് ഒന്നിനെയും ഭയമില്ല. അവ നമ്മളെ ഉപദ്രവിക്കാനും മടിക്കില്ല. അത്തരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.

എന്നാൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ വാർത്ത അല്പം രസകരമാണ്. റോഡിലെ ട്രാഫിക് പോലീസിന്റെ പണി ഏറ്റെടുത്തിരിക്കുകയാണ് ഒരു നായ. ട്രാഫിക് പോലീസ് ആവശ്യത്തിനാണ് വാഹനങ്ങൾ തടഞ്ഞു നിർത്തുന്നത് എന്നുണ്ടെങ്കിൽ ഇവൻ ഇവന്റെ ഇഷ്ടത്തിന് റോഡിൽ വരുന്ന വാഹനങ്ങൾക്ക് കുറുകെ നിന്ന് വാഹനങ്ങൾ തടയുകയാണ്. എത്ര ഹോൺ അടിച്ചാലും ഇവൻ മാറുകയില്ല. അങ്ങനെ റോഡിൽ വരുന്ന ഒരുവിധം വാഹനങ്ങളെ എല്ലാം തടഞ്ഞ ഈ നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *