ഈ നല്ല മനസ്സിന് ഉടമയെ ആരും കാണാതെ പോകല്ലേ… (വീഡിയോ)

ഒരുപാട് തിരക്കുകൾക്കിടയിൽ ജീവിക്കാൻ മറന്നു പോകുന്നവരാണ് നമ്മൾ. ഒരേ ദിശയിൽ ജീവിത ചക്രങ്ങൾ ഉരുണ്ടു കൊണ്ടിരിക്കുമ്പോൾ മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനോ മറ്റുള്ളവരെ ഒന്നു പരിഗണിക്കാൻ പോലും നമ്മൾ മെനക്കെടാറില്ല. സ്വന്തം കാര്യം സ്വന്തം കുടുംബം എന്നത് മാത്രമായിരിക്കും നമ്മുടെ ചിന്ത. എന്നാൽ ചിലർ നമ്മളെ ഞെട്ടിച്ചു കളയും. ഒരു ജീവിതത്തിൽ എന്തെല്ലാം സന്തോഷങ്ങൾ നമുക്ക് അനുഭവിക്കാൻ കഴിയുമോ അതെല്ലാം അനുഭവിച്ചതിനുശേഷം മാത്രമേ ഈ ഭൂമിയിൽ നിന്ന് വിട പറയൂ എന്ന് ചിന്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ യാത്രയിൽ ഭക്ഷണവും യാത്രകളും പുസ്തകങ്ങളും എല്ലാം അടങ്ങിയതുപോലെ സഹജീവിസ്നേഹവും, മൃഗ സ്നേഹവും അടങ്ങിയിട്ടുണ്ട്.

ഒരു നേരത്തെ ഭക്ഷണം ഈ തെരുവ് മൃഗങ്ങൾക്ക് നൽകുമ്പോൾ അവർക്ക് കിട്ടുന്ന ആനന്ദം ചെറുതൊന്നുമല്ല. അത്തരത്തിൽ കാടിന് നടുവിലൂടെയുള്ള യാത്രയിൽ കാട്ടിലെ കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയാൾ കുറച്ച് ബെന്നാണ് കുരങ്ങന്മാർക്ക് കൊടുക്കുന്നത്. ഇതുപോലെ ഓറഞ്ച്, മറ്റ് പഴങ്ങൾ എല്ലാം കൊടുക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ മൃഗ സ്നേഹികളായ ചില മനുഷ്യരുടെ നന്മയുള്ള മനസ്സ് നമ്മൾ കാണാതെ പോകരുത്. ഇതൊന്നു കണ്ടു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും…

Leave a Reply

Your email address will not be published.