പെട്രോൾ പമ്പിലേക്ക് ബസ്സ് ഇടിച്ച് കയറിയ ഞെട്ടിക്കുന്ന ദൃശ്യം… (വീഡിയോ)

കേരളത്തിലെ പ്രൈവറ്റ് ബസ്സുകളിൽ യാത്ര ചെയ്യണമെങ്കിൽ ജീവൻ കയ്യിൽ പിടിച്ചു വേണം പോകാൻ എന്ന് ആളുകൾ പറയാറുണ്ട്. അത് അക്ഷരാർത്ഥത്തിൽ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് ഈ വീഡിയോയിൽ കാണുന്ന സംഭവം. പ്രൈവറ്റ് ബസ്സുകളുടെ മത്സര പാച്ചിലിൽ ബലിയാടാവേണ്ടിവരുന്നത് ഒരുപാട് ആളുകളുടെ ജീവൻ ആണ്. നിയന്ത്രണം വിട്ട ഒരു ബസ് പെട്രോൾപമ്പിലേക്ക് ഇടിച്ചു കയറുന്നതാണ് വീഡിയോയിൽ ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തി വെക്കുന്നത് വാഹനങ്ങളാണ്. ഒന്നുകിൽ ഓടിക്കുന്ന ആളുടെ അശ്രദ്ധകൊണ്ട് അല്ലെങ്കിൽ വാഹനങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന നിയന്ത്രണമില്ലായ്മ കൊണ്ട്. രണ്ടാമത്തെ സംഭവം ആർക്കും ആരെയും കുറ്റം പറയാൻ കഴിയാത്ത ഒന്നാണ്. എന്നാൽ ശ്രദ്ധിക്കാതെയുള്ള വാഹനമോടിക്കൽ വരുത്തിവെക്കുന്ന അപകടങ്ങൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

അത്തരത്തിൽ അപകടം വരുത്തിവയ്ക്കുന്ന വാഹനങ്ങളിൽ പ്രധാനപ്പെട്ടവരാണ് പ്രൈവറ്റ് ബസ്സുകാർ. മിനിറ്റുകളുടെ വ്യത്യാസത്തിൽ ആണ് പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നത്. ഒരു ബ്ലോക്കോ മറ്റോ കിട്ടിക്കഴിഞ്ഞാൽ അവരുടെ സമയക്രമം പാടെ തെറ്റുകയും അതു മൂലം അവർക്ക് കിട്ടേണ്ട വരുമാനം കുറയുകയും ചെയ്യും. അത്തരത്തിൽ ഒരു സംഭവം ഉണ്ടാകാതിരിക്കാനാണ് ഇവർ ഈ മരണപാച്ചിൽ നടത്തുന്നത്. എന്തിന്റെ ഇടയിൽ കൂടെയും വാഹനം നിഷ്പ്രയാസം ഓടിച്ചെടുക്കാൻ കഴിവുള്ളവർ ആയിരിക്കും ഇതിലെ പ്രധാന ഡ്രൈവർമാർ. എന്നാൽ പലപ്പോഴും ഇവരുടെ അശ്രദ്ധ മൂലം പല അപകടങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇത്. ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *