നാട്ടുകാർക്ക് ഭീഷണിയായി മാറിയ കാട്ടാന… (വീഡിയോ)

നമ്മുടെ ആന പ്രേമം ഒക്കെ പറയാൻ കൊള്ളാം എങ്കിലും ഒരിക്കലും ആനകൾ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് നമുക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഉത്സവപ്പറമ്പുകളിലും മറ്റും ആന ഇടയുമ്പോൾ ഓടി രക്ഷപ്പെടാറുണ്ട് എന്നല്ലാതെ ആന വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾക്ക് നമ്മൾക്ക് ഉത്തരവാദിത്വം ഉണ്ടാകാറില്ല. എന്നാൽ ആനകളെ കൊണ്ട് പൊറുതിമുട്ടുന്നവരാണ് കർഷകർ. മലയോര മേഖലകളിൽ താമസിക്കുന്ന കർഷകർക്ക് ആനകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതൊന്നുമല്ല. അവരുടെ ഒരായുസ്സിന്റെ സമ്പാദ്യം മുഴുവൻ അവർ കൃഷിക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. അതാണ് ഒരു ദിവസംകൊണ്ട് ആനകൾ നശിപ്പിച്ചു കളയുന്നത്.

അത്തരത്തിൽ ആനകൾ പ്രത്യേകിച്ച് കാട്ടാനകൾ വരുത്തിവെക്കുന്ന അപകടങ്ങൾ നിരവധിയാണ്. മലയോര പ്രദേശങ്ങളായ ഇടുക്കി വയനാട് പോലുള്ള ജില്ലകളിൽ ഇത് പതിവാണ്. കഴിഞ്ഞദിവസം മൂന്നാറിൽ കാട്ടാനയിറങ്ങി എന്നുള്ള വാർത്ത നമ്മൾ കേട്ടിരുന്നു. അത്തരത്തിൽ ഇറങ്ങിയ ആന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും ആ ഭാഗത്തെ കർഷകരുടെ വിള പൂർണമായും തിന്നു നശിപ്പിക്കുന്നതും നമുക്ക് കാണാൻ കഴിയും. യാത്രക്കാർക്ക് പേടി ഉണ്ടാക്കുന്ന രീതിയിൽ വഴി തടയുകയാണ് ഈ ആന. ഇത്തരത്തിൽ ആന കാണിച്ചുകൂട്ടുന്ന ചേഷ്ടകൾ ആണ് വീഡിയോയിൽ ഉടനീളം. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.