ഉഗ്ര വിഷമുള്ള രണ്ട് പാമ്പുകൾക്ക് മുൻപിൽ അകപ്പെട്ട കുഞ്ഞിപ്പൂച്ച… (വീഡിയോ)

ഓന്ത്, അരണ, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളുടെ എല്ലാം പ്രധാന ശത്രുവാണ് പൂച്ചകൾ. ഇവയെ എല്ലാം എവിടെവച്ച് കണ്ടാലും അപ്പോൾ തന്നെ ആക്രമിക്കുന്നത് പൂച്ചകളുടെ പതിവാണ്. നമ്മുടെ വീടുകളിലും പരിസരങ്ങളിലും എലിയെ പിടിക്കുന്നത് പോലെ തന്നെ പാമ്പുകളെയും പൂച്ചകൾ പിടിക്കുന്നത് കാണാറുണ്ട്. പൂച്ചകൾ പാമ്പുകളുമായി പൊരുതി നിൽക്കുന്ന പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും പൂച്ചകളുടെ ഉപദ്രവത്തിൽ ശക്തമായി പ്രതികരിക്കുന്ന പാമ്പുകളെയാണ് നമ്മൾ കാണാറ്. അവരെ ആക്രമിക്കുന്നതിന് അനുസരിച്ച് തന്നെ കൊത്താനുള്ള പ്രവണത അവർക്ക് കൂടി വരുന്നതും നമ്മൾ കാണാറുണ്ട്.

എന്നാൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഏതോ വിദേശ രാജ്യത്ത് ആണ് സംഭവം നടക്കുന്നത്. പാമ്പുകളെ പ്രദർശനത്തിന് വെച്ച് ജീവിക്കുന്ന നമ്മുടെ നാട്ടിലെ പാമ്പാട്ടികളെ പോലെ ഉള്ള കുറച്ചുപേർ പ്രദർശനത്തിന് വെച്ചിരിക്കുന്ന പാമ്പുകളെ ആക്രമിക്കുകയാണ് ഒരു പൂച്ച. പൂച്ച തന്റെ കൈകൊണ്ട് പാമ്പുകളെ മാന്തുന്നതും ഉപദ്രവിക്കുന്നതും എല്ലാം ഈ വീഡിയോയിൽ കാണാം. ഇത്രയും ചെയ്തിട്ടും പാമ്പ് ഒന്ന് പ്രതികരിക്കുന്നത് പോലുമില്ല. ഇത് കണ്ട് നിൽക്കുന്ന ആളുകൾ നന്നായി ആസ്വദിക്കുന്നുണ്ട് ഈ കാഴ്ച്ച. എന്തായാലും പാമ്പും പൂച്ചയും തമ്മിലുള്ള ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.