പണ്ടുകാലങ്ങളിൽ നാട്ടിൽ സ്ഥിരമായി കാണാൻ പറ്റുന്ന ഒന്നായിരുന്നു പാമ്പാട്ടിയും അവരുടെ പാമ്പുകളും. മകുടി ഊതി പാമ്പിനെ വരുതിക്ക് നിർത്തുന്ന പാമ്പാട്ടികൾ അക്കാലങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു. പാമ്പാട്ടികളുടെ മകുടി ഊതൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ ഉണ്ടാകില്ല. സിനിമയിലൂടെയും സീരിയലുകളിലൂടെയും മറ്റുമെങ്കിലും കണ്ടിട്ടുണ്ടാകും. പാമ്പുകളെ തങ്ങളുടെ വരുതിക്കുള്ളിൽ നിർത്തി ആളുകളുടെ കയ്യടി നേടുന്നവരാണ് പാമ്പാട്ടികൾ. അതിനായി അവർ പാമ്പുകൾക്ക് പ്രത്യേക പരിശീലനവും നൽകും. എന്നാൽ ഇത്തരത്തിൽ പാമ്പുകളെ പിടികൂടുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചതിനാൽ വനംവകുപ്പ് ഇത്തരത്തിൽ പാമ്പുകളെ പിടിക്കുന്നത് നിരോധിച്ചതിനെ തുടർന്ന് നമ്മുടെ നാട്ടിൽ ഈ തൊഴിൽ കാണാതായി.
എന്നാൽ പല രാജ്യങ്ങളിലും ഇത് ഇപ്പോഴും നടക്കുന്നുണ്ട്. അത്തരത്തിലൊരു പാമ്പാട്ടി ഉഗ്രവിഷമുള്ള അണലി, മൂർഖൻ തുടങ്ങിയ പാമ്പുകളെ തെരുവിൽ കൊണ്ടുവന്ന് കാണിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പാമ്പുകളുടെ മുന്നിൽ കിടന്നും നിന്നും ഇയാൾ ഒരുപാട് അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അവരെ അയാളുടെ വരുതിക്ക് നിർത്തുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഇപ്പോഴും ഇങ്ങനത്തെ സംഭവങ്ങൾ എല്ലാം ഉണ്ട് എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ കാണാൻ പറ്റും. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…