തന്റെ പാപ്പാന്റെ കൂടെ കിടന്നുറങ്ങുന്ന കുട്ടിയാന…(വീഡിയോ)

ആനകളെ ഒരേസമയം സ്നേഹിക്കുന്നവരും പേടിക്കുന്നവരും ഉണ്ട്. പേടിക്കുന്നതിനുള്ള പ്രധാന കാരണം പലയിടത്തും ആനകൾ ഇടഞ്ഞ് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. നിരവധി പേരുടെ ജീവനെടുത്ത ആനകളുടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആനകളോട് എത്ര സ്നേഹം ഉണ്ടെങ്കിലും അവരോട് ഒരു പരിധിക്ക് അപ്പുറം സ്നേഹം കാണിക്കാൻ നമുക്ക് പറ്റില്ല. എന്നാൽ ആനകൾക്ക് തങ്ങളെ മക്കളെ പോലെ കൊണ്ടുനടക്കുന്ന പാപ്പാന്മാരോട് ഒരു പ്രത്യേക സ്നേഹം ആയിരിക്കും. മദപ്പാട് ഇളകി പാപ്പാന്മാരെ ഉപദ്രവിച്ച സംഭവങ്ങൾ കേട്ടിട്ടുണ്ട് എന്നുണ്ടെങ്കിലും അല്ലാത്ത സമയങ്ങളിൽ എല്ലാം അവർക്ക് അവരുടെ പാപ്പാന്മാരെ ജീവനാണ്. ആനയുടെ തുമ്പി കയ്യിൽ കയറി നിന്ന് കളിക്കുന്ന പാപ്പാന്മാരെയും, ആനയെ കുളിപ്പിക്കുന്നതിന് ഇടയിൽ ആന പാപ്പാനെ കുളിപ്പിക്കുന്നതും എല്ലാം നമ്മൾ പല വീഡിയോകളിലും കണ്ടിട്ടുണ്ട്.

എന്നാൽ നമ്മുടെ നാട്ടിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ. മറ്റു രാജ്യങ്ങളിലും ആനകളോട് പ്രത്യേക സ്നേഹമുള്ള പാപ്പാന്മാരും തിരിച്ച് പാപ്പാന്മാരോട് പ്രത്യേകം സ്നേഹമുള്ള ആനകളും ഉണ്ട്. അത്തരത്തിൽ പാപ്പാന്റെ കൂടെ കിടന്നുറങ്ങുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നമ്മുടെ നാട്ടിലെ ആനകളുടെതുപോലെ ഇവിടത്തെ ആനകളെ ചങ്ങലകൊണ്ട് ബന്ധിക്കുകയോ കൂച്ചുവിലങ്ങിട്ട് നിർത്തുകയോ ചെയ്തിട്ടില്ല. അത്രയും സ്വതന്ത്രമായി നടക്കുന്ന ആനയുടെ ഇടയിലാണ് ഈ പാപ്പൻ സുഖമായി കിടന്നുറങ്ങുന്നത് എന്നുള്ളതും ഓർക്കണം. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും…

Leave a Reply

Your email address will not be published. Required fields are marked *