കിണറ്റിൽ വീണ ആനയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ… (വീഡിയോ)

ഒരാൾക്ക് അപകടം പറ്റുമ്പോൾ നോക്കി നിൽക്കാൻ നമുക്ക് കഴിയില്ല. അത് മനുഷ്യരുടെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും അങ്ങനെതന്നെ. മൃഗങ്ങളുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ പറ്റുന്നത് കാട്ടാനകൾക്കാണ്. ആനകളെ വീഴ്ത്തുന്ന വാനായി വലിയ വലിയ കുഴികൾ ആണ് പലരും കാടുകളിൽ ഉണ്ടാക്കി വെക്കുന്നത്. അതിൽ പലപ്പോഴും അവ വീഴാറുമുണ്ട്. അങ്ങനെ കുഴിയിൽ വീണു കഴിഞ്ഞാൽ രക്ഷപ്പെടാനാവാതെ വളരെയധികം കഷ്ടപ്പെടാറാണ് പതിവ്. അത്തരത്തിൽ കുഴിയിൽ വീണ ഒരു കാട്ടാനയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുഴിയിൽ നിന്ന് കര കയറ്റാൻ ശ്രമിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കുഴിയിൽ പകുതിയിലധികം വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ മണ്ണെടുക്കുന്നതിനോടൊപ്പം തന്നെ കുഴി നിറയുകയും ചെയ്യുന്നുണ്ട്. അത് ആനയ്ക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്നിരുന്നാൽ കൂടിയും കുഴിയെടുക്കുന്നത് വരെ തുമ്പി കൈ മുകളിലേക്ക് ഇട്ട് കയറി വരാനുള്ള പരിശ്രമങ്ങൾ ആന ചെയ്യുന്നുണ്ട്. വലിയ ഒരു കുഴിയുടെ ഒരു സൈഡിലെ മണ്ണ് ഒരു വഴി പോലെ ആക്കി കൊടുക്കുകയാണ് ഇവർ ചെയ്തത്. അതിലൂടെ ആനക്ക് കയറി പോകാൻ എളുപ്പം കഴിയും. വളരെയധികം ബുദ്ധിമുട്ടി ഇവർ ചെയ്ത ഈ സാഹസിക പ്രവർത്തി ഒന്ന് കണ്ടു നോക്കൂ. സഹജീവി സ്നേഹത്തിന് അപ്പുറം ഇതിനെ എങ്ങനെയാണ് വർണ്ണിക്കേണ്ടത് എന്നറിയില്ല… വീഡിയോ മുഴുവനായും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.