മുള്ളൻ പന്നിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.. ?

വേട്ടയാടി ഇരയെ ഭക്ഷിച്ച് ജീവിക്കുന്ന മൃഗങ്ങളാണ് കാട്ടിൽ കൂടുതലും. അതിൽ സിംഹം, കടുവ, പുലി, ചീറ്റപ്പുലി നിരവധി മൃഗങ്ങൾ പെടും. ഇവയുടെ പ്രധാന ഭക്ഷണം പലപ്പോഴും മാൻ, മുയൽ കാട്ടുപോത്ത്, വരയാട് എന്നിവ ആയിരിക്കും. ഇത് കൂടാതെ തങ്ങളുടെ കണ്ണിൽ കാണുന്ന എല്ലാത്തിനെയും ഇവർ വേട്ടയാടി പിടിക്കാൻ നോക്കാറുണ്ട്. അത്തരത്തിൽ ഒരു പുലി തന്റെ ആഹാരത്തിനായി മുള്ളൻ പന്നിയെ പിടിക്കാൻ പോകുന്ന വീഡിയോ ആണ് ഇത്. മുള്ളൻപന്നിയെ പിടിക്കുന്നതിനിടയിൽ അതിന്റെ മുള്ള് കൊണ്ട് പുലിക്ക് ഉണ്ടാക്കുന്ന കഷ്ടപ്പാടുകൾ ആണ് വീഡിയോയിൽ.

നമുക്കറിയാം സ്വയം രക്ഷയ്ക്ക് വേണ്ടി തന്നെ ഉപദ്രവിക്കാൻ വരുന്നവർക്ക് നേരെ തന്റെ ദേഹത്തുള്ള മുള്ള് ആയുധമാക്കുന്നവരാണ് മുള്ളൻ പന്നികൾ. വളരെ കനം കൂടിയ മുള്ളുകൾ ആണ് ഇവയുടെ പുറത്ത്. ആമക്ക് പുറംതോട് പോലെ മുള്ളൻപന്നികൾക്ക് അവരുടെ രക്ഷാകവചമാണ് ഈ മുള്ള്. തന്നെ ആക്രമിക്കാൻ വന്ന പുലിക്ക് നേരെ തന്റെ മുള്ള് ഉപയോഗിക്കുന്ന മുള്ളൻപന്നിയെയും വീഡിയോയിൽ കാണാം. എന്നാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുലി തന്റെ ഇരയെ വീഴ്ത്തുന്നു. ഇരയെ കയ്യിൽ ലഭിച്ചു കഴിഞ്ഞിട്ടും പുലിയുടെ അവസ്ഥ കാണുമ്പോൾ നമുക്ക് ചിരിവരും. ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന് പറഞ്ഞ അവസ്ഥയാണ്. കയ്യിൽ കിട്ടിയ ഇരയെ മുള്ള് തടഞ്ഞിട്ട് തിന്നാൻ പറ്റാതെ പുലി പാടുന്നതാണ് വീഡിയോയിൽ ഒന്ന് കണ്ട് നോക്കൂ....

Leave a Reply

Your email address will not be published. Required fields are marked *