ഇവരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ…

ഓരോ ജോലിക്കും അതിന്റെതായ മഹത്വമുണ്ട്. അതുകൊണ്ട് തന്നെ ചെയ്യുന്ന ജോലിക്ക് കൃത്യമായ വേതനം ലഭിക്കുകയും വേണം. പലരും പല തൊഴിലിൽ ഏർപ്പെടുന്നവരാണ്. എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പാടുകളും ഉണ്ട്. ചിലർ ലൈഫിൽ വളരെയധികം സാഹസികങ്ങൾ ചെയ്താണ് ജോലിയിൽ ഏർപ്പെടാറ്. മറ്റുചിലർ എസി.റൂമിൽ കമ്പ്യൂട്ടറുകളുടെ മുന്നിൽ അവരുടെ ജീവിതം കഴിച്ചു കൂട്ടുന്നു. ചിലർ കലാപരമായ കഴിവുകൾ കൊണ്ട് ആളുകളെ കൈയ്യിലെടുത്തു കൊണ്ട് സമ്പാദിച്ച് ജീവിക്കുന്നു. അങ്ങനെ അനവധി നിരവധി ജോലികളാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ചിലർ ജോലി ചെയ്യുന്നത് കാണുമ്പോൾ തന്നെ നമുക്ക് പേടിയാകും. അത്രയും അപകടം നിറഞ്ഞ പണി ആയിരിക്കും അത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്.

ഒരാൾ തന്നേക്കാൾ പത്ത് അടി വലിപ്പവും നീളവുമുള്ള മരം മുറിക്കാൻ ആയി മരത്തിന്റെ മുകളിൽ കയറുന്നതാണ് വീഡിയോ. മരം ആദ്യം തന്നെ ക്രയിൻ ഉപയോഗിച്ച് കെട്ടുന്നുണ്ട്. ശേഷം മുറിച്ചുമാറ്റുന്ന മരം ക്രൈൻ പൊക്കി എടുക്കുകയാണ്. ഇങ്ങനെ പൊക്കി എടുക്കുന്നതിനിടെ ഈ മരം ആടുന്നത് കാണാം. ഏതെങ്കിലും കാരണവശാൽ ഇത് അയാളുടെ ദേഹത്തു തട്ടിയാൽ അയാൾ നിലത്ത് വീഴുമെന്നും മരണം സംഭവിക്കും എന്നുള്ളത് ഉറപ്പാണ്. അത്രയ്ക്ക് അപകടംപിടിച്ച രീതിയിലാണ് അയാൾ നിൽക്കുന്നത്. കൂടുതൽ അറിയാനായി വീഡിയോ ഒന്നു മുഴുവനായി കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.