ഇത്ര സിമ്പിൾ ആയി രാജവെമ്പാലയെ പിടികൂടുന്നവർ വേറെ ഉണ്ടാവില്ല..

ചിലർക്ക് പാമ്പ് പിടുത്തം ഒരു ഹരമാണ്. എത്ര വിഷമുള്ള പാമ്പിനെയും നിഷ്പ്രയാസം പിടിക്കാൻ ഇത്തരക്കാർക്ക് കഴിയും. അത്തരത്തിൽ പാമ്പുപിടുത്തം ഒരു തൊഴിൽ ആക്കി മാറ്റിയ നിരവധി പേരുണ്ട് നമുക്കിടയിൽ. വളരെ അപകടം പിടിച്ച പണിയാണ് എങ്കിലും വളരെയധികം ശ്രദ്ധയോടെ കൃത്യതയോടും കൂടിയാണ് ഇവർ ഇത് ചെയ്യുന്നത്. കഴിഞ്ഞദിവസം കേരളത്തിലെ മികച്ച പാമ്പുപിടുത്തക്കാരിൽ ഒരാളായ വാവ സുരേഷിന് പാമ്പിന്റെ കൊത്തേറ്റ വാർത്ത നമ്മൾ കേട്ടിരുന്നു. അദ്ദേഹം ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരികയും ചെയ്തു. വാവാ സുരേഷിനെ പോലെ വിദഗ്ധനായ ഒരാൾ പാമ്പിനെ പിടിക്കുന്ന വീഡിയോ ആണ് ഇത്.

ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച പാമ്പായ രാജവെമ്പാലയെ ആണ് ഇയാൾ പിടിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങൾ ആയാലും ഈ പാമ്പിന്റെ കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ട്. നിമിഷ നേരം കൊണ്ടാണ് ഇത്തരം പാമ്പിന്റെ വിഷം ശരീരത്തിന് ഏൽക്കുന്നത്. അത്തരത്തിൽ വളരെ അപകടം പിടിച്ച ഈ പാമ്പിനെ ആണ് ഇയാൾ നിഷ്പ്രയാസം കീഴടക്കുന്നത്.
വളരെ അനായാസം ഇയാൾ രാജവെമ്പാലയെ പിടികൂടി പാമ്പിനെ ഉമ്മ വെക്കുന്നതും വിഡിയോയിൽ ഉണ്ട്. കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.