ആന പ്രേമത്തോട് പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയ്ക്ക് എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്. ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. കൊറോണക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും ഇത്തരം ഉത്സവങ്ങളാണ്. ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്.
പലയിടങ്ങളിലും ആന ഇടഞ്ഞ സംഭവം നമ്മൾ കേൾക്കാറുണ്ട്. അങ്ങനെ അവർ നിരവധി നാശനഷ്ടങ്ങൾ ആണ് വരുത്തിവയ്ക്കുന്നത്. പാപ്പാന്മാരെ വകവരുത്തിയ ആനകളുടെ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. നമ്മൾ മനുഷ്യരെ പോലെ തന്നെ ദേഷ്യവും, പകയും ഉള്ള ജീവികളിൽ ഒന്നാണ് ആനകൾ.
തങ്ങളെ ഉപദ്രവിച്ചവരെ എല്ലാം ആക്രമിക്കാൻ യാതൊരു മടിയും കാണിക്കാത്ത ചിലർ. അത്തരത്തിൽ വർഷങ്ങളുടെ പ്രതികാരം മനസ്സിൽ വച്ച് തന്നെ ഉപദ്രവിച്ച മൂന്ന് പാപ്പാന്മാരെ വക വരുത്തിയ നീലകണ്ഠൻ എന്ന ആനയുടെ കഥയാണ് ഈ വീഡിയോയിൽ പറയുന്നത്. ആണും കേട്ടാൽ ഭയന്ന് പോകുന്ന ഈ ആനയുടെ പ്രതികാര കഥ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…