മനുഷ്യൻ മനുഷ്യനെ പോലും സഹായിക്കാത്ത ഈ കാലത്ത് തെരുവിൽ അലഞ്ഞു നടന്ന് എല്ലും തോലും ആയ നായയെ സംരക്ഷിക്കാനായി ഒരാൾ കാണിച്ച നല്ല മനസ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് വീണ്ടും വീണ്ടും നമുക്ക് കാണിച്ചുതരുന്നത് വീഡിയോ ആണ് ഇത്. നമുക്കറിയാം ഇപ്പോൾ ആരും ആരെയും പരസ്പരം സ്നേഹിക്കാതെ യും മറ്റുമാണ് ജീവിതം തള്ളിനീക്കുന്നത്. പലർക്കും സഹജീവി സ്നേഹം വളരെ കുറവാണ്. അങ്ങനെ ഇരിക്കുന്ന മനുഷ്യർക്കിടയിൽ ആണ് ഇയാൾ മാതൃകയാകുന്നത്.
ദിവസങ്ങളോളം ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന തെരുവുനായയെ ആണ് ഇയാൾ എടുത്ത് സംരക്ഷിക്കുന്നത്. വീഡിയോ കാണുന്ന ഏതൊരാൾക്കും അയാളുടെ പ്രവർത്തിയിൽ അതിയായ സന്തോഷം തോന്നും. നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരുപാട് നായ്ക്കളേ. പലപ്പോഴും ഭക്ഷണമൊന്നും ലഭിക്കാതെ എല്ലും തോലുമായി ഇവ അലഞ്ഞു നടക്കുന്നത് കാണാം. അതേസമയം നമ്മൾ വീടുകളിൽ വളർത്തുന്ന നായ്ക്കൾ എല്ലാ സുഖസൗകര്യങ്ങളും കൂടി വളരുമ്പോഴാണ് ഈ ജീവനുകൾ ഇങ്ങനെ തെരുവിൽ അലയുന്നത്. അത്തരം സന്ദർഭങ്ങളിലാണ് ഇത്തരം ആളുകൾ ഹീറോകൾ ആകുന്നത്. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…