നമുക്ക് എല്ലാവർക്കും അല്പം സ്വല്പം മടിയൊക്കെ ഉണ്ട്. ചിലപ്പോഴൊക്കെ മടി കാരണം പല കാര്യങ്ങളും നമ്മൾ ചെയ്യാറുമില്ല. ചെറുപ്പം മുതലേ ഈ മടി നമ്മളെ പിൻതുടരുന്നുണ്ട്. കുഞ്ഞുനാളിൽ സ്കൂളിൽ പോകാൻ മടി കാണിച്ച് അമ്മയുടെ ശകാരങ്ങൾക്ക് ഇരയാകാത്ത ഒരു മക്കളും ഉണ്ടാകില്ല. അതുപോലെ തന്നെ ഭക്ഷണം കഴിക്കാനും പഠിക്കാനും ഒക്കെ നമുക്ക് മടിയുണ്ടായിരുന്നു. വളരുംതോറും ഈ മടി നമ്മുടെ കൂടെ കൂടുകയും ചെയ്തു. ഇത്തരത്തിൽ അലസമായ മടിയുള്ളവരെ നമ്മൾ കുഴിമടിയന്മാർ എന്ന് വിളിക്കാറുണ്ട്.
എന്നാൽ ഇവിടെ അത്തരത്തിൽ കുഴിമടിയൻ ആയ ഒരു വളർത്തുനായയുടെ വീഡിയോ ആണ് ചർച്ചചെയ്യപ്പെടുന്നത്. ഇവനെ കുളിപ്പിക്കാൻ ആയി വീട്ടുകാർ പെടുന്ന പെടാപാട് ആണ് വീഡിയോയിൽ. വളരെയധികം വസതി ഉള്ള വീട്ടുകാരാണ് ഇവർ. മനുഷ്യരെപ്പോലെ അറ്റാച്ച്ഡ് ബാത്ത് ടബ് ഒക്കെയുള്ള നായ ആണ് ഇവൻ. പക്ഷേ കുളിക്കുക എന്നുള്ളത് അവന്റെ നിഘണ്ടുവിൽ ഇല്ലാത്ത കാര്യമാണ്. കുളിക്കാൻ വിളിച്ചാൽ അവന് ഒടുക്കത്തെ മടിയാണ്. എത്ര ശ്രമിച്ചാലും അവൻ വെള്ളത്തിലിറങ്ങാൻ കൂട്ടാക്കില്ല. അത്തരത്തിലുള്ള ഈ നായയെ കുളിപ്പിക്കാൻ വീട്ടുകാർ പെടുന്ന കഷ്ടപ്പാടാണ് വീഡിയോയിൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ…