പാവം നായ, പേടിച്ചുപോയി…(വീഡിയോ)

വ്യത്യസ്ത തരത്തിൽ ഉള്ള രസകരമായ നിരവധി പ്രാങ്ക് വീഡിയോ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. ഇന്ന് പല യൂട്യൂബ് ചാനലിലും കണ്ടുവരുന്ന ട്രെന്റിങ് ഐറ്റം ആണ് പ്രാങ്ക് വിഡിയോകൾ. ഭർത്താവ് ഭാര്യക്കും, ഭാര്യ ഭർത്താവിനും, സഹോദരങ്ങൾ തമ്മിൽ പരസ്പരവും, കൂട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ പ്രാങ്ക് ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലതെല്ലാം രസകരമായി കണ്ടിരിക്കാവുന്നവയും മറ്റു ചിലത് അരോചകാവസ്ഥയും ആയിരിക്കും. ചില അപകടകരമായ പ്രാങ്ക് ചെയ്യൽ പല വിധത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

എന്നാൽ ഇവിടെ നടക്കുന്ന പ്രാങ്ക് വളരെയധികം രസകരമാണ്. തന്റെ വളർത്തുനായയെ പ്രാങ്ക് ചെയ്തിരിക്കുകയാണ് ഈ യജമാനൻ. റോക്കി എന്ന് അവർ വിളിക്കുന്ന വളർത്തു നായ ആണ് പ്രാങ്കിന് ഇരയായത്. മുതലയുടെ മുഖംമൂടിയണിഞ്ഞ് നായയുടെ അടുത്തേക്ക് എത്തുകയായിരുന്നു ഇയാൾ. ഉടൻതന്നെ നായ പേടിച്ചു കുരയ്ക്കാൻ തുടങ്ങി. അങ്ങനെയൊരു ജീവിയെ ആദ്യമായി കാണുന്ന പോലെയായിരുന്നു നായയുടെ പ്രതികരണം. കുറച്ചു കഴിഞ്ഞപ്പോൾ നായയ്ക്ക് അതിനോടുള്ള പേടി കുറഞ്ഞെങ്കിലും അടുത്തേക്ക് വരുമ്പോൾ മാറി പോവുകയായിരുന്നു. അവസാനം മുഖംമൂടി എടുത്തുമാറ്റിയ തന്റെ യജമാനനെ മുന്നിൽ കണ്ടപ്പോൾ നായയുടെ സ്നേഹപ്രകടനം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അറിയാനായി വീഡിയോ മുഴുവനും കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.