പലപ്പോഴും വീടിനുള്ളിൽ പതുങ്ങിയിരിക്കുന്ന അപകടമാണ് പാമ്പുകളുടെ ശല്യം. അത് ആദ്യം തിരിച്ചറിയുന്നത് വീട്ടിലെ വളർത്തുമൃഗങ്ങൾ ആണ്. പട്ടി ആയാലും പൂച്ച ആയാലും പാമ്പുകളെ കാണുമ്പോൾ ബഹളമുണ്ടാക്കി വീട്ടുകാരെ അറിയിക്കുന്നത് നമ്മൾ പലയിടങ്ങളിലും കണ്ടിട്ടുണ്ട്. അത്തരത്തിൽ തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്ന ഒരു മൂർഖൻ പാമ്പിനെ വീട്ടുകാർക്ക് കാണിച്ചുകൊടുത്ത് കുഞ്ഞിനെ രക്ഷിക്കാൻ പെടാപ്പാടുപെടുന്ന ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
പാമ്പിനെ കണ്ട ഉടനെ കരഞ്ഞു ബഹളം വെച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു ഈ പൂച്ച. തുടർന്ന് പാമ്പ് പിടുത്തക്കാരിൽ കേമനായ ഒരാളെ വിളിച്ചു വരുത്തുകയും അയാൾ തന്റെ സജ്ജീകരണങ്ങൾ ഉപയോഗിച്ച് ഈ പാമ്പിനെ പിടികൂടുന്നതും വീഡിയോയിൽ ഉണ്ട്. മക്കൾക്ക് അപകടം പറ്റിയാൽ മാതാപിതാക്കൾക്ക് നോക്കി നിൽക്കാൻ കഴിയില്ലെന്ന് നമുക്ക് നന്നായി അറിയാം. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ കാര്യത്തിലും ഇത് സത്യമാണ് എന്ന് തെളിയിക്കുന്ന വീഡിയോ ആണിത്. കൂടുതൽ അറിയാനായി മുഴുവനായി വീഡിയോ കണ്ടു നോക്കൂ…