കടുവ ആക്രമിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ…(വീഡിയോ)

വന മേഖലയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും, വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡുകളിലൂടെ സഞ്ചരിക്കുന്നവർക്കും നേരിടേണ്ടിവരുന്ന വലിയൊരു പ്രശ്നമാണ് കാട്ടുമൃഗങ്ങളുടെ ശല്യം. പലപ്പോഴും വാർത്തകളിൽ ആനയിറങ്ങി എന്നും പുലി ഇറങ്ങി എന്നുമൊക്കെ നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിൽ ഇറങ്ങുന്ന മൃഗങ്ങൾ ആളുകളെ വകവരുത്താറുമുണ്ട്. അതുകൊണ്ടുതന്നെ കാടിന് കുറുകെയുള്ള യാത്ര എത്ര രസകരമാണെങ്കിലും ഭീതിയോടെ മാത്രമേ ആളുകൾ അതിലൂടെ പോകാറുള്ളൂ.

അത്തരത്തിൽ കാടിനുള്ളിൽ കൂടി സഞ്ചരിക്കുമ്പോൾ രണ്ട് യുവാക്കളുടെ ബൈക്കിന് എതിരെ ഒരു കടുവ ചാടി അടുക്കുകയും അവരെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. രാത്രികാലങ്ങളിൽ വനമേഖലയിൽ ഉള്ളവർ ഒട്ടും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇത്. അതുപോലെതന്നെ കാട്ടിനുള്ളിലൂടെ ഉള്ള യാത്ര പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്. വന്യജീവികൾ രാത്രികാലങ്ങളിൽ ഇറങ്ങി നടക്കുന്നത് പതിവാണ്. അവരുടെ സ്വകാര്യ സഞ്ചാരത്തിന് തടയിടുമ്പോഴാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. അപകടം എങ്ങനെയാണ് ഉണ്ടായത് എന്നറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.