ഭീമൻ മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ചപ്പോൾ…(വീഡിയോ)

മീൻ പിടിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ചിലർ അതൊരു വിനോദത്തിനായി കൊണ്ടുനടക്കുന്ന പരിപാടിയാണ്. മറ്റു ചിലർ അവരുടെ ഉപജീവനമാർഗ്ഗമായി ആണ് മീൻപിടുത്ത ത്തെ കാണുന്നത്. മീൻ പിടുത്തത്തിൽ തന്നെ ഏറ്റവും രസകരമായ മീൻപിടുത്തം ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ആണ്. ചിലർക്ക് ചൂണ്ട ഇടുമ്പോൾ തന്നെ മീൻ ലഭിക്കും. മറ്റു ചിലർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമായിരിക്കും ഒരു ചെറിയ മീൻ എങ്കിലും കിട്ടുക. അതുകൊണ്ടുതന്നെ പലരും നിരാശരായി പാതിവഴിയിൽ മീൻപിടുത്തം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ മീൻപിടുത്തം ഒരു വിനോദം ആക്കി അതുവഴി സമ്പാദിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട മീൻപിടുത്തക്കാരിൽ ഒരാളാണ് ജെറമി വേഡ്.

ഇപ്പോഴിതാ തന്റെ ചൂണ്ടയിൽ കുടുങ്ങിയ ഏറ്റവും വലിയ മീനിനെ പരിചയപ്പെടുത്തിക്കൊണ്ട് ആണ് ജെറമി വേഡ് വന്നിരിക്കുന്നത്. ജെറമി വേഡ് തന്റെ മോൺസ്‌ട്രസ്‌ എന്ന ഡോക്യൂമെന്ററിയുടെ ഭാഗമായാണ് ഈ ഭീമൻ മത്സ്യത്തെ അതി സാഹസികമായി പിടികൂടിയത്. ചൂണ്ടയിൽ കുരുങ്ങിയ മീൻ രക്ഷപെടാൻ പല സാഹസങ്ങളും കാണിച്ചപ്പോൾ അതിവിദഗ്ധമായി മത്സ്യബന്ധനത്തിനായി ഉപയോഗിച്ച ബോട്ട് കരയോട് അടുപ്പിച്ചാണ് ഇദ്ദേഹം മീനെ പിടികൂടിയത്. വളരെ രസകരമായി മീൻപിടിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published. Required fields are marked *