മരത്തിന് മുകളിൽ നിർമിച്ച ഉഗ്രൻ വീട്…(വീഡിയോ)

സ്വന്തമായൊരു വീട് എന്ന സ്വപ്നം ഇല്ലാത്തവർ വളരെ കുറവായിരിക്കും. മരിക്കുന്നതിനുമുമ്പ് സ്വന്തം വീട്ടിൽ ഒന്നുറങ്ങണം എന്നൊക്കെ പറയുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ചെറുതാണെങ്കിലും ഒരു വീട് അത് എല്ലാവർക്കും വളരെയധികം ആഗ്രഹമുള്ള ഒന്നാണ്. പല രീതിയിലാണ് പലരും അവരുടെ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ചിലർ വലിയ മണിമാളികകൾ പണിയുമ്പോൾ മറ്റു ചിലർ ചെറുതെങ്കിലും ആരും അത്ഭുതപ്പെട്ടുപോകുന്ന വീടുകൾ ആയിരിക്കും പണിയുക. ഓരോരുത്തരുടെ കാഴ്ചപ്പാടുകളാണ് അവരുടെതായ രീതിയിൽ തങ്ങളുടെ ഇഷ്ട ഭവനത്തിൽ മാറ്റങ്ങൾ കൊണ്ടുവരിക. അത്തരത്തിൽ മരത്തിനുമുകളിൽ ഒരു വീട് നിർമിച്ച് വൈറലായിരിക്കുകയാണ് രണ്ട് പേർ.

വീട് എന്നുപറഞ്ഞാൽ വെറും ഒരു വീട് ഒന്നുമല്ല കേട്ടോ. വളരെ രസകരമായ ഒരു വീട്. മരത്തിനു മുകളിൽ ഉള്ള വീടും അവിടെനിന്ന് ഇഴുകി താഴെ വരാനുള്ള സെറ്റപ്പുമൊക്കെയുണ്ട്. ഇഴുകി താഴെ വരുന്നതാകട്ടെ നേരെ അവരുണ്ടാക്കിയ സ്വിമ്മിംഗ് പൂളിലേക്ക്. കാണുമ്പോൾ ആരും കൊതിയോടെ നോക്കി നിന്ന് പോകും ഈ വീട്. ആകാശ വീട് എന്നാണ് ഇവരിതിന് പേരിട്ടിരിക്കുന്നത്. നമ്മൾ സാധാരണയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുമ്പോഴാണ് ഇത്തരത്തിൽ മരത്തിനുമുകളിൽ ഉള്ള വീടുകളിൽ താമസിക്കാറുണ്ട്. എന്നാൽ അതുപോലൊരു ജീവിതം സ്ഥിരമായി കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും പലയിടങ്ങളിലും. അത്രയ്ക്ക് മനോഹരമാണ് അവിടെ നിന്നുള്ള കാഴ്ചകൾ. എന്നാൽ അതു പോലൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. ഈ മിടുക്കർ വീട് ഉണ്ടാക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും….

Leave a Reply

Your email address will not be published.