കുഞ്ഞുന്നാളിൽ നമ്മൾ ഏറെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ള ഒന്നാണ് കളർ കോഴികൾ. നമ്മുടെ വീടുകളിലും പരിസരങ്ങളിലും എല്ലാം നിരവധി വ്യത്യസ്ത ഇനത്തിൽപ്പെട്ട കോഴികൾ ഉണ്ടെങ്കിലും കളർ കോഴികളെ നമ്മൾ വളരെ അത്ഭുതത്തോടെയാണ് നോക്കി കാണാറ്. കാരണം വളരെ ഭംഗിയായിരിക്കും ഇവയെ കാണാൻ. മഞ്ഞയും ചുവപ്പും പച്ചയും മജന്തയും എല്ലാം കലർന്ന് നിരവധി നിറങ്ങളിലാണ് ഇത്തരം കളർ കോഴി കുഞ്ഞുങ്ങൾ ഉണ്ടാവുക. മുട്ടക്കോഴി ഇനത്തിൽപ്പെട്ട കോഴി കുഞ്ഞുങ്ങളെ പിടിച്ച് കളർ ചേർത്ത് കൊണ്ടുവരുന്നതാണ് എന്നൊക്കെ അറിയാമായിരുന്നിട്ടും ഇത്തരം കോഴിക്കുഞ്ഞുങ്ങളെ കാണുമ്പോഴുള്ള കൗതുകം നമുക്ക് ഇന്നുമുണ്ട്.
എന്നാൽ എങ്ങനെയാണ് ഈ കോഴിക്കുഞ്ഞുങ്ങൾക്ക് ഇങ്ങനെ കളർ ലഭിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇവരെ എങ്ങനെയാണ് കളറിൽ മുക്കി എടുക്കുന്നത് എന്നത് കണ്ടിട്ടുണ്ടോ? കാണാത്തവർക്കായി ഇതാ ഈ വീഡിയോ. ഈ വീഡിയോയിൽ കാണിക്കുന്നത് ഇത്തരത്തിൽ കോഴിക്കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് ഈ നിറം ലഭിക്കുന്നത് എന്നതിനെക്കുറിച്ച് ആണ്. അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…