സ്വർണ നിറത്തിൽ ഉള്ള മൂർഖനെ പിടികൂടിയപ്പോൾ…(വീഡിയോ)

നമുക്കറിയാം പാമ്പുകളിൽ കേമൻ മൂർഖൻപാമ്പ് ആണ്. കൊത്തിയാൽ ഉടൻതന്നെ മരിച്ചുപോകും എന്നുള്ളതിൽ യാതൊരു തർക്കവും വേണ്ട. മൂർഖൻ പാമ്പിനെ പത്തി വിടർത്തിയുള്ള നിലനിൽപ്പ് തന്നെ നമ്മളെ പേടിപ്പെടുത്തുന്നതാണ്. സാധാരണയായി നമ്മുടെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്നത് എല്ലാ പാമ്പുകളുടെ പോലെ നിറമുള്ള മൂർഖൻ പാമ്പിനെ ആണ്. എന്നാൽ ഒരു വീട്ടിൽ നിന്ന് സ്വർണനിറമുള്ള ഒരു പാമ്പിനെ പിടികൂടിയിരിക്കുകയാണ് ഒരാൾ. മിക്കയിടങ്ങളിലും പാമ്പുകളെ കണ്ടാൽ തല്ലി കൊല്ലുകയാണ് പതിവ്. എന്നാൽ ചിലയിടങ്ങളിൽ പാമ്പ് പിടുത്തക്കാർ വന്ന് അതിനെ രക്ഷിച്ചു കാട്ടിലേക്ക് വിടുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വീട്ടിൽ അകപ്പെട്ട സ്വർണ്ണനിറമുള്ള മൂർഖനെ ഒരാൾ പിടിച്ചു കൊണ്ടുപോകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

പാമ്പിനെ പിടിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചീറിയടിക്കുന്ന മൂർഖനെ വീഡിയോയിൽ കാണാം. നിരവധി സമയത്തെ പ്രയത്നത്തിനൊടുവിലാണ് ഇയാൾ പാമ്പിനെ പിടിക്കുന്നത്. യാതൊരുവിധ ഭയവുമില്ലാതെ പാമ്പുമായി സംസാരിച്ചുകൊണ്ടാണ് ഇയാൾ പാമ്പിനെ പിടിക്കുന്നത്. നിരവധി പരിശീലനങ്ങൾ ലഭിച്ച ആളുകൾക്ക് മാത്രമേ ഇത്ര അനായാസം ഈ പാമ്പിനെ കീഴടക്കാൻ കഴിയുള്ളൂ. എല്ലാ നാട്ടിലും ഇതുപോലെ ഒരുത്തർ ഉണ്ടാകും. നമ്മുടെ നാട്ടിൽ അത് വാവാസുരേഷ് ആയിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ ഈ നാട്ടിലെ വിദഗ്ധനായ ആളാണ് ഇദ്ദേഹം എന്ന് തോന്നുന്നു. എന്തായാലും ഇദ്ദേഹം പാമ്പിനെ പിടിക്കുന്ന വീഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്. അറിയാനായി വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.