വീടുനുള്ളിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ്..(വീഡിയോ)

വെയിലിന്റെ ചൂട് കൂടുതലായാൽ നമ്മുടെ വീട്ടിലും പരിസരത്തും എല്ലാം പാമ്പിന്റെ ശല്യം കൂടുതൽ ആയിരിക്കും. ആൾ താമസമില്ലാതെ കിടക്കുന്ന വീടുകളിലും പറമ്പിലും ആണ് ഇവ കൂടുതൽ ആയി ഉണ്ടാവുക. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾ പാമ്പുകൾ മുട്ടയിടാനുള്ള സുരക്ഷിത താവളമായി കാണുകയും, പിന്നീട് മുട്ട വിരിഞ്ഞ് ഉണ്ടാകുന്നത് വലിയ അപകടങ്ങളുമാണ്. അത്തരത്തിൽ ഒരു വീട്ടിൽ കടന്ന് കൂടിയ പാമ്പിനെ പിടിക്കാൻ ചെന്നപ്പോൾ കണ്ട കാഴ്ച്ചയാണ് ആളുകളെ ഞെട്ടിച്ചത്.

വീടിന്റെ പരിസരത്ത് മൂർഖൻ പാമ്പിനെ കണ്ട വീട്ടുകാർ പാമ്പിനെ പിടികൂടാനായി ഒരു പാമ്പ് പിടുത്തക്കാരനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് അയാൾ പാമ്പിനെ പിടിക്കാനായി എത്തിയപ്പോൾ കണ്ടത് ഒരു കൂട്ടം ഉഗ്ര വിഷമുള്ള മൂർഖൻ കുഞ്ഞുങ്ങളെ ആയിരുന്നു. ഒരു പാമ്പിനെ പിടിക്കാൻ വന്ന ആൾക്ക് നിരവധി പാമ്പിനെ ആണ് പിടിക്കേണ്ടി വന്നത്.
കൃത്യ സമയത്ത് ഇയാളുടെ ഇടപെടൽ മൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കാനായി സാധിച്ചു. അല്ലെങ്കിൽ ഈ പാമ്പുകൾ എല്ലാം തന്നെ വലിയ അപകടകാരികൾ ആയി വളർന്ന് വന്നേനെ. അതിൽ നിന്നാണ് ഇയാൾ ആ നാട്ടുക്കാരെ രക്ഷിച്ചത്. പാമ്പിനെ പിടിക്കാൻ ചെന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ അറിയാൻ ആയി ഈ വിഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.